കെവിന്റെ മരണം: പോലീസിന്റെ അനാസ്ഥ മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധിപ്പിക്കേണ്ടെന്ന് പിണറായി

തിരുവനന്തപുരം: (www.kvartha.com 28.05.2018) കെവിന്റെ മരണത്തിലുള്ള പോലീസിന്റെ അനാസ്ഥ മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധിപ്പിക്കേണ്ടെന്ന് പിണറായി വിജയന്‍. കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങള്‍ തിരഞ്ഞ പശ്ചാത്തലത്തിലാണ് പ്രതികരണം.

സംഭവത്തില്‍ പോലീസിന്റെ അനാസ്ഥ മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന്റെ വീഴ്ചകള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കര്‍ക്കശമായ നടപടികളുണ്ടാകുമെന്നും പ്രത്യേക അന്വേഷണ ടീമിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


കൊല്ലപ്പെട്ട കെവിനെ തട്ടിക്കൊണ്ട് പോയത് തന്റെ സഹോദരനും സംഘവുമാണെന്ന് ചൂണ്ടിക്കാട്ടിയത് ഭാര്യ നീനു കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനമുള്ളതിനാല്‍ പിന്നീട് പരിഗണിക്കാമെന്നാണ് എസ്‌ഐ ഷിബു നീനുവിനോട് പറഞ്ഞത്. ഇത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ സുരക്ഷാ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പ്രത്യേക സംഘമാണ്. എസ്‌ഐക്ക് അതില്‍ പങ്കൊന്നുമില്ല. കുറ്റവാളികളെ പിടികൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ രാഷ്ട്രീയപരമായി സംസാരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകയോട് ദേഷ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Murder, Case, Pinarayi vijayan, CM, Kevin murder case: Explanation by CM


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?