കെവിനും നീനുവും വിവാഹം റജിസ്റ്റര്‍ ചെയ്തത് പരീക്ഷാവിവരം അറിയാന്‍ കോട്ടയത്തെ കോളജിലെത്തിയപ്പോള്‍; റോമന്‍ കത്തോലിക്ക് വിഭാഗത്തിലെ സമ്പന്ന കുടുംബത്തിന് ദലിത് കൃസ്ത്യാനിച്ചെക്കനെ സ്വീകരിക്കാന്‍ ഭയന്നത് ദുരഭിമാനക്കൊലയിലേക്ക് നയിച്ചു

കോട്ടയം: (www.kasargodvartha.com 28.05.2018) കോട്ടയം ചാലിയേക്കരയില്‍ പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവിന്റെ കൊലയിലേക്ക് നയിച്ചത് റോമന്‍ കത്തോലിക്ക് വിഭാഗത്തിലെ സമ്പന്ന കുടുംബത്തിന് ദലിത് കൃസ്ത്യാനിച്ചെക്കനെ സ്വീകരിക്കാന്‍ ഭയന്നത് മൂലമുള്ള ദുരഭിമാനം. മരണമടഞ്ഞ കെവിന്‍ ദളിത് പശ്ചാത്തലത്തിലുള്ള യുവാവും ഭാര്യ നീനു റോമന്‍ കത്തോലിക്കക്കാരിയുമാണ്.

മൂന്ന് വര്‍ഷമായി പ്രണയത്തിലുള്ള ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ട യുവാവുമായി ഉയര്‍ന്ന കൃസ്ത്യന്‍ വിഭാഗത്തിലെ മകളെ വിവാഹം കഴിപ്പിക്കാന്‍ ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് ഇരുവരും വെള്ളിയാഴ്ച രജിസ്റ്റര്‍ വിവാഹം കഴിച്ചു. പിന്നീട് നീനുവിനെ വനിതാ ഹോസ്റ്റലിലാക്കി കെവിന്‍ ബന്ധുവീട്ടിലേക്ക് പോയി. വിവാഹം കഴിഞ്ഞതറിഞ്ഞ ബന്ധുക്കള്‍ ശനിയാഴ്ച പുലര്‍ച്ചെ കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.


ഇതേതുടര്‍ന്ന് നീനു പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന് അനുകൂലമായ നിലപാട് എടുത്ത പോലീസ് അവര്‍ക്ക് സഹായം ചെയ്യുന്ന രീതിയിലുള്ള നീക്കമാണ് നടത്തിയത്. കോട്ടയത്തെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ പരിപാടിയില്‍ അടക്കം പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കണമെന്ന് വ്യക്തമാക്കി പോലീസ് അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.

ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന നീനു 24 ന് പരീക്ഷാവിവരം അറിയാനാണ് കോട്ടയത്തെത്തിയത്. തുടര്‍ന്ന് ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ ഇരുവരും വിവാഹിതരാവുകയും 7.30 ന് നീനു വീട്ടില്‍ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞ വിവരം അറിയിക്കുകയും ചെയ്തു. വീട്ടുകാര്‍ തിരിച്ചു വിളിച്ചെങ്കിലൂം ഫോണെടുത്തില്ല. തുടര്‍ന്ന് നീനുവിന്റെ ബന്ധുക്കള്‍ 25 ന് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം പറയുകയും പോലീസ് ഇരുവരെയും വിളിച്ചുവരുത്തുകയും ചെയ്തു.

എന്നാല്‍ കെവിനൊപ്പം താമസിക്കാനാണ് ഇഷ്ടമെന്നു പെണ്‍കുട്ടി പറഞ്ഞെങ്കിലും അത് പരിഗണിക്കാതെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പോലീസ് നിര്‍ദേശിച്ചു. നീനു വിസമ്മതിച്ച് കെവിനൊപ്പം പോകുകയായിരുന്നു. ഇതേതുടര്‍ന്നാണ് നീനുവിന്റെ സഹോദരന്‍ തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത്.

സംഭവത്തെതുടര്‍ന്ന് നീനു ശനിയാഴ്ച ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും എസ് ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് പുനലൂര്‍ ചാലിയേക്കരയില്‍ നിന്ന് മര്‍ദനമേറ്റ നിലയില്‍ കെവിന്റെ മൃതദഹം കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kottayam, Youth, Marriage, Examination, Result, Murder, Crime Kerala shocker: Man abducted, allegedly murdered by wife’s kin day after wedding. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?