അന്തരിച്ച സിപിഎം എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ സഹോദരി ഭര്‍ത്താവ് ചെങ്ങന്നൂരില്‍ യുഡിഎഫ് കണ്‍വന്‍ഷനില്‍
ചെങ്ങന്നൂര്‍:(www.kvartha.com 01/05/2018) അന്തരിച്ച എംഎല്‍എ അഡ്വ. കെ കെ രാമചന്ദ്രന്‍ നായരുടെ മൂത്ത സഹോദരി ഭര്‍ത്താവ് മുഴങ്ങത്തില്‍ ഗോപാലകൃഷ്ണക്കാര്‍ണവര്‍ യുഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു. സിപിഎം നേതാവും സാഹിത്യ പ്രവര്‍ത്തകനുമായിരുന്ന മുഴങ്ങത്തില്‍ ശ്രീധരക്കാര്‍ണ്ണവരുടെ ഇളയ സഹോദരനുമാണ് ഗോപാലകൃഷ്ണക്കാര്‍ണവര്‍. ചെറിയനാട് തുരുത്തിമേല്‍ നടന്ന ബൂത്ത് കണ്‍വന്‍ഷനിലാണ് അദ്ദേഹം പങ്കെടുത്തത്.
കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബെഹനാന്‍ ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുള്ള സൗഭാഗ്യം ഇടത് സര്‍ക്കാരിനാണെന്ന് ചെറിയനാട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ബെന്നിബഹനാന്‍ അഭിപ്രായപ്പെട്ടു. ഓരോ കാലത്തും യുഡിഎഫ് കൊണ്ടുവന്ന വന്‍കിട പദ്ധതികളെല്ലാം ഉദ്ഘാടനം ചെയ്തത് ഇടത് സര്‍ക്കാരായിരുന്നു. കൊച്ചി മെട്രോ, നെടുമ്പാശേരി വിമാനത്താവളം എന്നീ പദ്ധതികള്‍ മുതല്‍ ചെങ്ങന്നൂര്‍ ഇറപ്പുഴ പാലം വരെ ഉദ്ഘാടനം ചെയ്തത് ഇടത് സര്‍ക്കാരുകളാണ്.
ഗതാഗതകുരുക്ക് കൊണ്ട് ശ്വാസം മുട്ടിയിരുന്ന ചെങ്ങന്നൂരിന് ആശ്വാസം നല്‍കിയ ഇറപ്പുഴ പാലം യുഡിഎഫ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണെന്നും ബെന്നിബെഹന്നാന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. എം. ലിജു മുഖ്യപ്രഭാഷണം നടത്തി. ബില്‍ജി പി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. തെരെഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എബി കുര്യാക്കോസ്, യുഡിഎഫ് നേതാക്കളായ വിലാസിനി കരുണാകരന്‍, കോശി പൈനുംമൂട്, രജനീഷ്, മനോജ് എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, By-election, MLA, CPM, KPCC, Inauguration, UDF, DCC, KV Ramachandran Nair's brother-in-law turns to Chengannur at UDF Convention
Powered by Info News For You

Comments
Post a Comment