കലാപത്തിനിടയില്‍ കിടക്കകള്‍ക്ക് തീയിട്ടു; അഗ്‌നിബാധയില്‍ 9 ജുവനൈല്‍ തടവുകാര്‍ മരിച്ചു
ഗോയിആനിയ(ബ്രസീല്‍): (www.kvartha.com 26.05.2018) ജുവനൈല്‍ ജയിലിലുണ്ടായ കലാപത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കലാപത്തിനിടയില്‍ കലാപകാരികള്‍ കിടക്കകള്‍ക്ക് തീയിട്ടിരുന്നു. തുടര്‍ന്നുണ്ടായ അഗ്‌നിബാധയിലാണ് ഒന്‍പത് പേരും മരിച്ചത്. പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച തടവുകാര്‍. ഗോയിആനിയയിലെ ജയിലിലാണ് സംഭവം നടന്നത്.
തടവുകാരില്‍ ചിലരെ ഒരു സെല്ലില്‍ നിന്നും മറ്റൊരു സെല്ലിലേയ്ക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് സംഘര്‍ഷമുണ്ടായത്. ജയിലില്‍ അമ്പതോളം പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍ എണ്‍പതോളം പേരെ ഇവിടെ താമസിപ്പിക്കാറുണ്ട്. സെല്ലുകള്‍ ഇടുങ്ങിയതും ചെറുതുമാണ്. സുരക്ഷ ജീവനക്കാരുടെ കുറവും ഇവിടെയുണ്ട്.
സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഒന്‍പത് പേര്‍ മരിച്ചുവെന്ന് മാത്രമാണ് ഔദ്യോഗീക പ്രസ്താവന. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏറ്റവും കൂടുതല്‍ തടവുകാരുള്ള രാജ്യങ്ങളില്‍ ഒന്നാണ് ബ്രസീല്‍. തടവുകാരില്‍ 40 ശതമാനവും ശിക്ഷ കാത്ത് കഴിയുന്നവരാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Gomes, who is in touch with families of detainees, said the center is only equipped to hold 50 people but often has upward of 80 or 90 inmates.
Keywords: World, Riot, Jail

Powered by Info News For You

Comments
Post a Comment