9 വയസുകാരന്റെ മരണത്തില്‍ ദുരൂഹതയകന്നു; മരത്തടിക്കിടയിലുണ്ടായ വീഴ്ചയില്‍ ആന്തരികാവയവത്തിന് ക്ഷതം സംഭവിച്ച് രക്തസ്രാവമുണ്ടായത് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

മഞ്ചേശ്വരം: (www.kasargodvartha.com 22.05.2018) ഒമ്പതു വയസുകാരന്റെ മരണത്തില്‍ ദുരൂഹതയകന്നു. മരത്തടിക്കിടയിലുണ്ടായ വീഴ്ചയില്‍ ആന്തരികാവയവത്തിന് ക്ഷതം സംഭവിച്ച് രക്തസ്രാവമുണ്ടായത് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. വോര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ ചിസ്തിയ മില്ലില്‍ കഴിഞ്ഞ ദിവസമാണ് ഗംഗാധര ആചാര്യയുടെ മകന്‍ സാവന്തിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. വീഴ്ചയില്‍ കരളിന് ക്ഷതം സംഭവിച്ച് രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നതെന്ന് കുമ്പള സിഐ പ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Manjeshwaram, Kasaragod, Kerala, News, Death, Postmortem report, Police, Nine year old's death; Postmortem report revealed.

മരമില്ലില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മരത്തടിക്കിടയില്‍ വീണാണ് പരിക്കേറ്റതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ അഭ്യൂഹം പരന്നിരുന്നു.

Related News:
9 വയസ്സുകാരന്റെ മൃതദേഹം മില്ലില്‍ മരത്തടിക്കിടയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത, വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Manjeshwaram, Kasaragod, Kerala, News, Death, Postmortem report, Police, Nine year old's death; Postmortem report revealed.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?