9 മാസമായി പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ വീട്ടിലെത്തി യുവാവ് കുത്തിക്കൊന്നു; വയറ്റില്‍ കുത്തുന്നതിനിടെ നിനക്ക് എന്നെ വേണ്ട അല്ലേടി എന്ന ആക്രോശം; സംഭവം ആദ്യ ശമ്പളം ലഭിച്ച് യുവതി വീട്ടിലെത്തിയപ്പോള്‍
കൊല്ലം: (www.kvartha.com 15.05.2018) ഒമ്പതു മാസമായി പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ വീട്ടിലെത്തി യുവാവ് കുത്തിക്കൊന്നു. കൊലപാതകത്തിനു ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കേരളപുരം വേലംകോണം ജയശ്രീ നിവാസില്‍ നുജുമുദ്ദിന്റെ മകള്‍ സുമിന(29) യെയാണു ഭര്‍ത്താവ് ഇടപ്പള്ളിക്കോട്ട മല്ലശേരി വടക്കേതില്‍ നിഷാദ്(29) കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പതു മാസമായി ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി സുമിനയുടെ വീട്ടില്‍ എത്തിയ ഭര്‍ത്താവ് ഇവരുമായി വഴക്കിട്ടു. തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. അതിനുശേഷം കൈയില്‍ ഉണ്ടായിരുന്ന കത്തി കൊണ്ട് വയറ്റില്‍ കുത്തുകയും സുമിനയെ നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തു. സുമിനയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടി എത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരു മാസം മുമ്പ് സുമിന കേരളപുരത്തുള്ള ആയൂര്‍വേദ ഔഷധശാലയില്‍ ജോലിക്കു ചേര്‍ന്നിരുന്നു. ആദ്യ ശമ്പളവുമായി സഹോദരനു മൊബൈല്‍ ഫോണ്‍ റിചാര്‍ജ് ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തേയ്ക്ക് ഇറങ്ങിയ സമയത്താണു സുമിനയ്ക്ക് കുത്തേറ്റത്. പിണങ്ങിക്കഴികയായിരുന്നു എങ്കിലും നിഷാദ് എന്നും സുമിനയെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഭാര്യയെ കുത്തുമ്പോള്‍ ഇയാള്‍ 'നിനക്ക് എന്നെ വേണ്ട അല്ലേടി എന്ന് അലറിയി'രുന്നതായി നാട്ടുകാര്‍ പറയുന്നു.

Keywords: Woman stabbed to death, Kollam, News, Local-News, Crime, Criminal Case, Stabbed to death, Husband, Hospital, Treatment, Police, Natives, Kerala.
Powered by Info News For You

Comments
Post a Comment