ഇന്തോനേഷ്യയിലെ മൂന്നോളം ദേവാലയങ്ങളില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍: 9 മരണം
സുരബയ: (www.kvartha.com 13.05.2018) ഇന്തോനേഷ്യയിലെ മൂന്നോളം ക്രിസ്തീയ ദേവാലയങ്ങളില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍. ഒന്‍പത് പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. നാല്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബയയിലെ മൂന്ന് ദേവാലയങ്ങളിലാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്.
ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‌പെട്ടത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമായ ഇന്തോനേഷ്യയില്‍ ഐസിസ് ഭീകരവാദം ശക്തിപ്രാപിക്കുന്നതിന്റെ സൂചനയാണ് ആക്രമണങ്ങള്‍.
സ്‌ഫോടനം നടന്ന ഒരു ദേവാലയം തീ വിഴുങ്ങിയ നിലയിലാണ്. കറുത്ത പുകയില്‍ മൂടപ്പെട്ട ദേവാലയത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഐസിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ജമാഹ് അന്‍ഷാറുദ് ദുലാഹ് ആണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി ഇന്തോനേഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സി കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വാവന്‍ പുര്‍ വന്തോ അറിയിച്ചു. യുഎസിന്റെ ഭീകര സംഘടന പട്ടികയില്‍ ഇടം നേടിയ സംഘടനയാണ് ജമാഹ് അന്‍ഷാറുദ് ദുലാഹ്. ജക്കാര്‍ത്തയിലെ അതീവ സുരക്ഷ ജയിലില്‍ ഇസ്ലാമിക ഭീകര സംഘടനയില്‍ ഉള്‍പ്പെട്ട ജയില്‍ പുള്ളികള്‍ ഭീകര വിരുദ്ധസേനയിലെ അഞ്ച് പേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ചാവേര്‍ ആക്രമണങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Television footage showed one church where the yard in front appeared engulfed in fire, with thick, black smoke billowing up. A large blast was heard hours after the attacks, which Mangera said was a bomb disposal squad "securing" a remaining device.
Keywords: World, Suicide bomber, Indonesia

Powered by Info News For You

Comments
Post a Comment