പെട്രോളിന് വില വീണ്ടും കുതിച്ചു; ലിറ്ററിന് 82 രൂപ
തിരുവനന്തപുരം: (www.kvartha.com 25.05.2018) കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒളിച്ചുകളി തുടരവേ കുതിച്ചുയര്‍ന്ന് ഇന്ധനവില. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 38 പൈസ കൂടി ലിറ്ററിന് 82 രൂപയാണ് തലസ്ഥാനത്തെ വില. ഡീസല്‍ 24 പൈസ ഉയര്‍ന്ന് ലിറ്ററിന് 74.60 രൂപയായി. കൊച്ചിയില്‍ യഥാക്രമം 80.79, 73.46; കോഴിക്കോട് 81.58, 74.21 രൂപ എന്നിങ്ങനെയാണ് വെള്ളിയാഴ്ചത്തെ വില.
ക്രൂഡോയില്‍ വിലയിലെ വര്‍ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നതുമാണ് ഇന്ധനവില വര്‍ധിക്കാന്‍ കാരണം. ഇപ്പോള്‍ ഉപഭോക്താവിന് കിട്ടുന്ന പെട്രോളിന്റെ വിലയില്‍ 50 ശതമാനവും ഡീസല്‍ വിലയില്‍ 40 ശതമാനവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതികളാണ്.
ജനജീവിതം തകര്‍ത്ത് ഇന്ധന വില തുടര്‍ച്ചയായി ഉയര്‍ന്നിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടികളും എടുക്കുന്നില്ല. സംസ്ഥാനങ്ങള്‍ സഹകരിക്കാതെ പ്രശ്‌നം മറികടക്കാന്‍ കഴിയില്ലെന്നാണു കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്.
അതിനിടെ, രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുമ്പോള്‍ രാജ്യത്തെ കമ്പനികള്‍ക്കുണ്ടാകുന്ന അപ്രതീക്ഷിത ലാഭത്തിനുമേല്‍ നികുതി ചുമത്താനും ആ തുക ഉപയോഗിച്ച് ആഘാതം ഒരു പരിധിവരെ താങ്ങാനും സര്‍ക്കാര്‍തലത്തില്‍ ആലോചനയുണ്ടെന്നും സൂചനയുണ്ട്. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എണ്ണ ഖനനക്കമ്പനികള്‍ നിലവില്‍ ഇന്ത്യയില്‍നിന്നു ഖനനം ചെയ്‌തെടുക്കുന്ന എണ്ണയ്ക്കും രാജ്യാന്തര നിലവാരത്തിലാണു വില കിട്ടുന്നത്. എണ്ണവില ബാരലിന് 70 ഡോളര്‍ പിന്നിടുമ്പോള്‍, അധികത്തുകയിന്മേല്‍ നികുതി ചുമത്താനാണ് ആലോചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Weak Indian Rupee mainly responsible for fuel price hike: Pradhan, Thiruvananthapuram, News, Business, Kochi, Kozhikode, diesel, Kerala, Trending.

Powered by Info News For You

Comments
Post a Comment