ആശങ്ക ഒഴിയുന്നു; നിപ്പ വൈറസ് തടയുന്നതിനുള്ള മരുന്നെത്തി, എത്തിയത് 8,000 ടാബ്ലറ്റുകള്‍
കോഴിക്കോട്: (www.kvartha.com 23.05.2018) കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനുള്ള മരുന്ന് എത്തി. പ്രതിപ്രവര്‍ത്തനത്തിനുള്ള റിബ വൈറിനാണ് എത്തിയത്. എണ്ണായിരത്തോളം ടാബ്‌ലെറ്റുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം പരിശോധനയ്ക്ക് ശേഷം മാത്രമേ മരുന്ന് നല്‍കി തുടങ്ങുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതിനിടെ, നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് പത്തു ലക്ഷം രൂപവീതം നല്‍കും. ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലിയും നല്‍കും. അഞ്ചുലക്ഷം വീതം ദൈനംദിന ആവശ്യങ്ങള്‍ക്കും അഞ്ചു ലക്ഷം വീതം സ്ഥിരനിക്ഷേപമായി നല്‍കുന്നതിനുമാണ് തീരുമാനം.

Keywords: Medicines for Nipah virus arrived, Kozhikode, News, Trending, Health, Health & Fitness, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment