കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനായി പോകുന്നതിനിടെ മാതാവും മക്കളും സഞ്ചരിച്ച സ്‌കൂട്ടറില്‍ നിയന്ത്രണംവിട്ട കാറിടിച്ചു; 7 വസുകാരി മരിച്ചു, മാതാവിനും മറ്റൊരു മകള്‍ക്കും ഗുരുതരം

തൃശൂര്‍: (www.kasargodvartha.com 23.05.2018) കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനായി പോകുന്നതിനിടെ മാതാവും മക്കളും സഞ്ചരിച്ച സ്‌കൂട്ടറില്‍ നിയന്ത്രണംവിട്ട കാറിടിച്ചു. അപകടത്തില്‍ ഏഴു വസുകാരി മരിച്ചു. മാതാവിനും മറ്റൊരു മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. പി. വെമ്പല്ലൂര്‍ ശ്രീകൃഷ്ണമുഖം ക്ഷേത്രത്തിനു വടക്കുവശം കാവുങ്ങല്‍ മനോജ് കുമാറിന്റെ മകള്‍ രേവതിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ വാഴൂര്‍ ക്ഷേത്രത്തിനടുത്തു വെച്ചായിരുന്നു അപകടമുണ്ടായത്.

അപകടത്തില്‍ പരിക്കേറ്റ മനോജ് കുമാറിന്റെ ഭാര്യ ലിഷ (32), മൂത്ത മകള്‍ അശ്വതി (10) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചങ്ങാടി എംഐടി സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാനായി പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ലിഷ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഫുട്‌ബോര്‍ഡിലാണ് രേവതി നിന്നിരുന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ 30 മീറ്ററിലേറെ തെറിച്ചു പോയി വൈദ്യുത പോസ്റ്റിലിടിച്ചാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ രേവതി തത്ക്ഷണം മരണപ്പെട്ടു. കാര്‍ സമീപത്തെ പറമ്പിലേക്കു കയറി മരത്തിലിടിച്ചു നിന്നു. കാറിനു മുകളിലേക്കു തെറിച്ചുവീണ അശ്വതിക്ക് തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ ഏങ്ങണ്ടിയൂര്‍ തെക്കേടത്ത് വിജേഷിനെതിരെ (44) പൊലീസ് കേസെടുത്തു.

ഞാറയ്ക്കല്‍ സ്വദേശിയായ മനോജും കുടുംബവും ഈ മാസം ആറിനാണ് പി. വെമ്പല്ലൂരില്‍ താമസമാക്കിയത്. മക്കള്‍ രണ്ടു പേരും നാട്ടിക ഫിഷറീസ് സ്‌കൂളിലായിരുന്നു പഠിച്ചത്. ഇവിടേക്കു താമസം മാറ്റിയതോടെ രേവതിയെ മൂന്നാം ക്ലാസിലേക്കും അശ്വതിയെ അഞ്ചാം ക്ലാസിലേക്കും പ്രവേശിപ്പിക്കുന്നതിനായാണ് അഞ്ചങ്ങാടി സ്‌കൂളിലേക്കു പോയത്.

 Kerala, News, Thrissur, Accident, Death, Child, Road side, School, Scooter, Car, Hits, Car hits scooter; 7 year old died.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thrissur, Accident, Death, Child, Road side, School, Scooter, Car, Hits, Car hits scooter; 7 year old died. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?