ചെങ്ങന്നൂരില്‍ റെക്കോര്‍ഡ് പോളിംഗ്: സമ്മതിദാന അവകാശം വിനിയോഗിച്ചത് 76.8 ശതമാനം പേര്‍

ചെങ്ങന്നൂര്‍ (www.evisionnews.co): ത്രികോണ മത്സരം നടന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിനെ മറികടന്ന പോളിങ്ങാണ് ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തയത്. 76.8 ശതമാനം പോളിങ്ങാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നടന്നത്. നഗരസഭയിലും 10 പഞ്ചായത്തുകളിലും രാവിലെ എട്ടിന് തന്നെ .8 ശതമാനം പേര്‍ വോട്ട് ചെയ്തു മടങ്ങിയിരുന്നു. ഒന്‍പത് മണിയാകുമ്പോഴേക്കും 15.7 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതല്‍ തുടങ്ങിയ മഴ ഇടയ്ക്ക് പോളിങിനെയും ബാധിച്ചു. എങ്കിലും 11 മണി ആയപ്പോഴേക്കും 31.30 ശതമാനം പേര്‍ വോട്ട് ചെയ്തു കഴിഞ്ഞിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ രാഷ്ട്രീയ നേതൃത്വത്തിനും ആശങ്കയുണ്ട്.
 
യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറും എല്‍.ഡി.എഫിലെ സജി ചെറിയാനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. 101 ശതമാനം വിജയ പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് സജി ചെറിയാനും വ്യക്തനാക്കി. ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ളയും വിജയപ്രതീക്ഷ പങ്കുവെച്ചു. എല്‍.ഡി.എഫ് എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മണ്ഡലത്തിലെ ആകെയുള്ള 1,99,340 വോട്ടര്‍മാരില്‍ 92,919 പുരുഷന്മാരും 1,06,421 സ്ത്രീകളുമാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?