മദ്രസയിലേക്കു പോവുകയായിരുന്ന 7 വയസുകാരിയെ സ്‌കൂട്ടറിലെത്തിയ സ്ത്രീ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്നു; തട്ടിക്കൊണ്ടുപോകാനുള്ള കാരണം ഇതാണ്
മലപ്പുറം: (www.kasargodvartha.com 01.05.2018) മദ്രസയിലേക്കു പോവുകയായിരുന്ന ഏഴു വയസുകാരിയെ സ്‌കൂട്ടറിലെത്തിയ സ്ത്രീ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്നു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. താനൂര്‍ മഠത്തില്‍ റോഡ് എടക്കാം മഠത്തില്‍ വീട്ടില്‍ സജ്‌ന (27)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 26നാണ് സംഭവം. ചെമ്മാട് കൊടിഞ്ഞി റോഡ് ബാപ്പുട്ടി ഹാജി നഗറിലെ പൂങ്ങാടന്‍ നൗഷാദിന്റെ മകളെയാണ് ഉമ്മ ബാങ്കിലുണ്ടെന്നും കൂടെവരണമെന്നും പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റിയത്. യുവതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായിരുന്നു. പണത്തിന്റെ ആവശ്യംമൂലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്നതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.
സ്‌കൂട്ടറില്‍ പന്തീരാങ്കാവിലെത്തിയ ശേഷം ഓട്ടോയില്‍ കമ്മത്ത് ലൈനിലെത്തി ജ്വല്ലറിയില്‍നിന്നു കുട്ടിയുടെ കയ്യിലെ വള മുറിച്ചെടുത്തു. പിന്നീട് ബസ് സ്റ്റാന്‍ഡില്‍നിന്നു മെഡിക്കല്‍ കോളജിലേക്ക് ബസില്‍ പോയി. ഇപ്പോള്‍ വരാമെന്ന് പറഞ്ഞു കുട്ടിയെ അവിടെ നിര്‍ത്തിയ ശേഷം പന്തീരങ്കാവില്‍ തിരിച്ചെത്തി സ്‌കൂട്ടറെടുത്ത് നാട്ടിലേക്കു മടങ്ങുകയായിരുന്നു. കുട്ടിയില്‍നിന്നു കവര്‍ന്ന മുക്കാല്‍ പവന്റെ വള താനൂരിലെ ജ്വല്ലറിയില്‍ 16,500 രൂപയ്ക്ക് വിറ്റതായി കണ്ടെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, Kerala, news, Robbery, Robbery-case, Malappuram, Police, Arrested, Woman, Madrasa, Student, Robbery case; woman arrested.

Powered by Info News For You
Comments
Post a Comment