ജസ്‌നയുടെ തിരോധാനത്തിന് 60 ദിവസം പിന്നിട്ടു; ഉന്നതതലത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാകാത്തതില്‍ ദുരൂഹത, പോലീസ് ഇരുട്ടില്‍ തപ്പുന്നുവെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട: (www.kvartha.com 23.05.2018) റാന്നി കൊല്ലമുളയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജ് ഡിഗ്രി വിദ്യാര്‍ത്ഥിനി ജസ്‌ന മറിയം ജയിംസിന്റെ തിരോധാന അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസും ഇരുട്ടില്‍ തപ്പുകയാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നതില്‍ പോലീസ് കാട്ടുന്ന അനാസ്ഥക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പത്തനംതിട്ട എസ്.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Police helpless in finding missing girl: Chennithala, Pathanamthitta, News, Local-News, Missing, Case, Congress, Probe, Ramesh Chennithala, March, Inauguration, Politics, Kerala

ജസ്‌നയെ കാണാതായി അറുപത് ദിവസം പിന്നിട്ടിട്ടും ഉന്നതതലത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നും, ജസ്‌ന വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി തലത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതല്ലാതെ പിന്നീട് ഒന്നും സംഭവിച്ചില്ല. ഇത്രയും ഗൗരവമായ വിഷയം ലോക്കല്‍ ഡിവൈഎസ്പി അന്വേഷിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

തിരോധാനത്തിലെ വീഴ്ചയും, സ്ത്രീ പീഡനങ്ങളും, കസ്റ്റഡി മരണങ്ങളും, കൊലപാതകങ്ങളും, മുഖമുദ്രയാക്കി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ തൊപ്പിയിലെ തൂവലാക്കി മാറ്റാമെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. പിണറായി വിജയന്റ നേത്വത്തിലുള്ള ജനദ്രോഹസര്‍ക്കാരിനെതിരെയുള്ള ജനവിധിയായിരിക്കും ചെങ്ങന്നൂരില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍, കെപിസിസി സെക്രട്ടറി പഴകുളം മധു, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, ടി.കെ സാജു, റിങ്കു ചെറിയാന്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം കാട്ടൂര്‍ അബ്ദുള്‍ സലാം, ജോണ്‍സണ്‍ വിളവിന്നാല്‍, കെ.ജാസിംകുട്ടി, എ. ഷംസുദ്ദിന്‍, അഡ്വ. കെ.ജയവര്‍മ്മ, എം.എസ്.പ്രകാശ്, സജി കൊട്ടയ്ക്കാട്, അനിഷ് വരിക്കണ്ണാമല, റോബിന്‍ പരുമല, അന്നപൂര്‍ണാദേവി, ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജസ്‌നയുടെ പിതാവ് ജയിംസ്, പിതൃ സഹോദരി റോസ്‌ലി, സഹോദരങ്ങളായ ജയിംസ്, ജഫി എന്നിവര്‍ എസ്.പി ഓഫിസ് മാര്‍ച്ചില്‍ പങ്കെടുക്കുകയും, അന്വേഷണം ത്വരിതപ്പെടുത്തി തങ്ങള്‍ക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കുകയും ചെയ്തു. അന്വേഷണം ത്വരിതപ്പെടുത്തുന്നതിന്ന് എല്ലാ സഹായവും രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തു. ജസ്‌നയുടെ പിതാവ് ഡിസിസി ഓഫിസ് സന്ദര്‍ശിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police helpless in finding missing girl: Chennithala, Pathanamthitta, News, Local-News, Missing, Case, Congress, Probe, Ramesh Chennithala, March, Inauguration, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?