6 മാസം മുന്‍പ് യുവാവിനോടൊപ്പം വീടുവിട്ട 17 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ ഇനിയും കണ്ടെത്തിയില്ല; പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങി ദു:ഖ ഭാരത്താല്‍ പിതാവ്, പെണ്‍കുട്ടി പോയത് ജോലിക്കെത്തിയ യുവാവിനോടൊപ്പം

കാസര്‍കോട്: (www.kasargodvartha.com 21/05/2018) ആറ് മാസം മുന്‍പ് യുവാവിനോടൊപ്പം വീടുവിട്ട 17 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ ഇനിയും കണ്ടെത്തിയില്ല. പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുന്ന പിതാവിനോട് മകളെ കണ്ടെത്തുന്ന കാര്യത്തില്‍ കൈ മലര്‍ത്തുകയാണ് പോലീസ്. മീപ്പുഗിരിയില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരനും ചൂരിയില്‍ 15 വര്‍ഷത്തോളമായി ബാര്‍ബര്‍ഷോപ്പ് നടത്തി വരുന്ന വീരേഷിന്റെ മകള്‍ ഭാഗീരഥിയെ(17)യാണ് യുവാവിനോടൊപ്പം പോയത്. കര്‍ണാടക ഹുബ്ലി നരകുംഭത്തെ കൃഷ്ണ(21) എന്ന യുവാവിനോടൊപ്പമാണ് ഭാഗീരഥി വീടുവിട്ട് പോയതെന്ന് പിതാവ് വീരേഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട് ഗവര്‍ണ്‍മെന്റെ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് ഭാഗിരഥി. മാതാവിന്റെ ഫോണ്‍വഴിയാണ് ഭാഗീരഥിയും കൃഷ്ണയും ബന്ധപ്പെട്ടുകൊണ്ടിരുന്നതെന്ന് പിതാവ് പറഞ്ഞു. വീടിന് സമീപം കൂലിപണിക്ക് വന്നതായിരുന്നു കൃഷ്ണ. ഇതിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. 2017 ഡിസംബര്‍ 15നാണ് ഇരുവരേയും കാണാതായത്. മാതാവിന്റെ ഫോണില്‍ നിന്നും ലഭിച്ച വോയ്‌സ് മെസാജില്‍ നിന്നുമാണ് കൃഷ്ണയാക്കൊപ്പം പോയതായുള്ള സൂചന ലഭിച്ചത്. പിതാവ് കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.


കൃഷ്ണയുടെ മൊബൈല്‍ ഫോണ്‍ മംഗളൂരുവില്‍ എത്തിയപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഗോവയിലുള്ളതായി സൂചന ലഭിച്ചെങ്കിലും പോലീസെത്തുനതിന് മുമ്പ് അവിടെ നിന്നും പോയിരുന്നു. പിന്നീട് ഇവരെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ആറുമാസത്തോളമായി മകളെ കണ്ടെത്താനായി പിതാവ് പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങുകയാണ്. ഹൃദ്‌രോഗിയായ പിതാവും മാതാവ് ചന്ദ്രികയും പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മറ്റൊരു മകളുമാണ് വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്നത്.

കുമ്പളയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്ന ഇളയ സഹോദരി ചേച്ചിയെ കാണാതായതുമുതല്‍ പഠനം നിര്‍ത്തി വീട്ടില്‍ തന്നെ കഴിയുകയാണെന്ന് പിതാവ് പറഞ്ഞു. ഓപ്പണ്‍ സര്‍ജറി നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച തനിക്ക് മകളെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ദു: ഖ ഭാരത്തോടെ പിതാവ് പറഞ്ഞു. എല്ലാ ആഴ്ച്ചയും ഇതിനായി പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സ്‌റ്റേഷനില്‍ എത്തുമ്പോള്‍ മകള്‍ തിരിച്ചു വന്നുവോ എന്ന് പോലീസ് തിരിച്ച് ചോദിക്കുകയാണ്. പോലീസില്‍ ഇപ്പോഴും തനിക്ക് വിശ്വസം നഷ്ടെപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഇക്കാര്യത്തിനായി സമാപിക്കാന്‍ ഒരുങ്ങുകയാണദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Kasaragod, Kerala, Missing, Police, Investigation, No where about missing 17 year old six months. 


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?