ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ഡ്രൈ ഫ്രൂട്ട്‌സ്): കദീജ ട്രേഡേര്‍സ് സിറ്റിയില്‍ ടോപ് 5ല്‍


ഡ്രൈ ഫ്രൂട്ട്‌സില്‍ അത്ഭുത ശേഖരമൊരുക്കി കദീജ ട്രേഡേര്‍സ്. നാട്ടിലെത്തിയാല്‍ ഗള്‍ഫിലെ ഡ്രൈ ഫ്രൂട്‌സുകള്‍ എവിടെ ലഭിക്കുമെന്ന ഗള്‍ഫുകാരുടെ ചോദ്യത്തിനുള്ള മറുപടിയാണ് കദീജ ട്രേഡേര്‍സ് മള്ളങ്കൈ. ഡ്രൈ ഫ്രൂട്‌സുകളുടെ ജില്ലയിലെ തന്നെ വലിയ ശേഖരമാണ് ബന്തിയോട് മള്ളങ്കൈയില്‍ പ്രവര്‍ത്തിക്കുന്ന കദീജ ഡ്രൈ ഫ്രൂട്‌സിലുള്ളത്. നൂറോളം വരുന്ന വ്യത്യസ്ത ഈത്തപ്പഴങ്ങള്‍ തന്നെ കദീജ ട്രേഡേര്‍സില്‍ എത്തുന്നവരെ അത്ഭുതപ്പെടുത്തുന്നു. ഉണക്ക മുന്തിരിയുടെയും ബദാം, പിസ്ത തുടങ്ങിവയുടെയും വ്യത്യസ്തയിനങ്ങള്‍ ആരെയും കൊതിപ്പിക്കുന്നതാണ്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് തീപ്പെട്ടി ബിസിനസ്സില്‍ നിന്നാണ് മള്ളങ്കൈ സ്വദേശി മുഹമ്മദ് തുടക്കം കുറിച്ചത്. പിന്നീട് മള്ളങ്കൈയിലെ ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള അവശ്യസാധനങ്ങളുടെ കട ഉടമയായി മാറി. സാധനങ്ങള്‍ കൊണ്ടുപോവാനുള്ള വാഹനങ്ങളുടെ ക്യൂ എല്ലാ സമയത്തും കദീജ ട്രേഡേര്‍സില്‍ ഇന്ന് കാണാം. മള്ളങ്കൈ, ഉള്ളാള്‍ എന്നിവിടങ്ങളിലായി മൂന്നു ബ്രാഞ്ചുകളുള്ള കദീജ ട്രേഡേര്‍സ് മുഹമ്മദിന്റെ മകന്‍ ഇര്‍ഷാദ് മള്ളങ്കൈയാണ് ഉടമ. പിതാവില്‍ നിന്നും ഉള്‍ക്കൊണ്ട പാടവങ്ങള്‍ 35 വയസ്് മാത്രം പ്രായമുള്ള ഇര്‍ഷാദിനെ ഇന്നു തിരക്കുകളുള്ള യുവ ബിസിനസ്സുകാരില്‍ ഒരാളായി മാറ്റിയിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ കദീജ ഡ്രൈ ഫ്രൂട്ട്‌സ് ജില്ലയില്‍ ഇതിനകം പ്രശസ്തി ആര്‍ജിച്ചു കഴിഞ്ഞിരിക്കുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?