മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലാലുപ്രസാദ് യാദവിന് 5 ദിവസത്തെ പരോള്‍
പാട്‌ന: (www.kvartha.com 09.05.2018) മകന്‍ തേജ്പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആര്‍.ജെ.ടി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് കോടതി പരോള്‍ അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്. മെയ് 10 മുതല്‍ 14 വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ 2017 ഡിസംബറില്‍ കോടതി ശിക്ഷിച്ച ലാലു റാഞ്ചിയിലെ ഐ എം എസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. മൂത്തമകനും സിറ്റിംഗ് എം എല്‍ എയും മുന്‍ മന്ത്രിയുമായ തേജ്പ്രതാപ് യാദവിന്റെ വിവാഹം മെയ് 12 ന് ശനിയാഴ്ച പാട്‌നയില്‍ വെച്ചാണ് നടക്കുന്നത്. പാര്‍ടി ലജിസ്ലേറ്റര്‍ ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെയാണ് തേജ്പ്രതാപ് വിവാഹം കഴിക്കുന്നത്.
ഏപ്രില്‍ 18 ന് ആയിരുന്നു വിവാഹനിശ്ചയം. വിവാഹനിശ്ചയത്തില്‍ ലാലു പങ്കെടുക്കാത്തതില്‍ കുടുംബം അതീവ ദു:ഖം പ്രകടിപ്പിച്ചിരുന്നു. മിസ് യു പപ്പ എന്ന് തേജ്പ്രതാപ് പോസ്റ്റും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Patna, Court, Hospital, Treatment, Marriage, Lalu Prasad Yadav seeks five-day parole to attend son's wedding.

Powered by Info News For You

Comments
Post a Comment