കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പു നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എംഎല്‍എമാരെ ബിജെപി കൊത്തിക്കൊണ്ടുപോകാതിരിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി ജെഡിഎസും കോണ്‍ഗ്രസും; കാണാതായ ഒരു എം എല്‍ എയെ കണ്ടുകിട്ടിയത് സ്വിമ്മിംഗ് പൂളില്‍ നിന്നും, 5 വര്‍ഷം ഭരിക്കുമെന്ന് ബി ജെ പി ആവര്‍ത്തിക്കുമ്പോള്‍ ചങ്കിടിക്കുന്നതു കോണ്‍ഗ്രസിനും ജെഡിഎസിനും

ബംഗളുരു: (www.kvartha.com 19.05.2018) കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിശ്വാസ വോട്ടെടുപ്പു നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എംഎല്‍എമാരെ ബിജെപി കൊത്തിക്കൊണ്ടുപോകാതിരിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി ജെഡിഎസും കോണ്‍ഗ്രസും. അതിനിടെ അഞ്ചു വര്‍ഷം ഭരിക്കുമെന്നു ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചുപറയുമ്പോള്‍ ചങ്കിടിക്കുന്നതു കോണ്‍ഗ്രസിനും ജെഡിഎസിനുമാണ്. കാണാതായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കര്‍ണാടക വിധാന്‍ സൗധയില്‍ ഇതുവരെയെത്തിയിട്ടില്ലെന്നതും കോണ്‍ഗ്രസിനെ കുഴക്കുന്നുണ്ട്.

ബെല്ലാരിയിലെ വിജയനഗരത്തില്‍ നിന്നുള്ള എം.എല്‍.എയായ ആനന്ദ് സിംഗ്, മസ്‌കിയില്‍ നിന്നുള്ള പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരെയാണ് കാണാതായത്. ഇതില്‍ ആനന്ദ് സിംഗ് ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സിംഗുമായി ബന്ധപ്പെടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

Congress Thought It Lost Another Legislator To BJP. He Was In The Pool, Bangalore, Karnataka, Election, Trending, Report, Protection, BJP, Congress, National

അതിനിടെ ചാക്കിട്ടു പിടിത്തം ഒഴിവാക്കാന്‍ ബംഗളുരുവില്‍ നിന്നു എംഎല്‍എമാരെ കഴിഞ്ഞ ദിവസം ഹൈദരാബാദിലേക്കു മാറ്റിയിരുന്നു. തെലുങ്കു നാട്ടിലെങ്കിലും സാമാജികരെ കൈവിട്ടുപോകാതെ സംരക്ഷിക്കാമെന്നായിരുന്നു കോണ്‍ഗ്രസ്, ജെഡിഎസ് കക്ഷികളുടെ പ്രതീക്ഷ. എംഎല്‍എമാരുടെ മൊബൈല്‍ ഫോണുകള്‍ നേതാക്കള്‍ നേരത്തേ വാങ്ങിവച്ചു. ഇതിനു പുറമേ അവരുടെ നീക്കങ്ങള്‍ പ്രത്യേക ആപ്പിലൂടെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇത്രയും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടും താജ് കൃഷ്ണ ഹോട്ടലില്‍ നിന്നും ഒരാളെ കാണാതായപ്പോള്‍ ഹോട്ടല്‍ മുഴുവന്‍ നേതാക്കള്‍ അരിച്ചുപെറുക്കിയ കഥയും പുറത്തുവന്നു.

കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായതോടെ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ റിസോര്‍ട്ടില്‍ നേതാക്കള്‍ പരക്കം പാഞ്ഞെന്നാണു വിവരം. ബാര്‍, റസ്‌റ്റോറന്റ് തുടങ്ങി ശുചിമുറികളില്‍ വരെ കാണാതായ ആളെ തിരഞ്ഞ് അരിച്ചുപെറുക്കി. ഒടുവില്‍ സ്വിമ്മിങ് പൂളില്‍ നിന്നാണ് എഎല്‍എയെ നേതാക്കള്‍ക്കു കണ്ടുകിട്ടിയത്. 600 കിലോമീറ്റര്‍ യാത്രയുടെ ക്ഷീണം മാറ്റി കൂളാകാന്‍ ഒരു കുളിയാകാമെന്നു കരുതിയാണത്രേ ഇയാള്‍ സ്വിമ്മിങ് പൂളില്‍ അഭയം തേടിയത്.

എംഎല്‍എമാരെ ബസില്‍ തന്നെയാണ് ഹൈദരാബാദില്‍ നിന്നു ബംഗളുരുവിലേക്കു തിരികെ അയച്ചതും. ഹൈദരാബാദ് വിടുന്നതിനു മുന്‍പേ തങ്ങളുടെ രണ്ട് എംഎല്‍എമാരെ ബിജെപി ഹൈജാക്ക് ചെയ്തതായി ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ആരോപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress Thought It Lost Another Legislator To BJP. He Was In The Pool, Bangalore, Karnataka, Election, Trending, Report, Protection, BJP, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?