സംസ്ഥാന എഞ്ചിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു; എഞ്ചിനീയറിംഗ് പഠനത്തിന് യോഗ്യത നേടിയത് 58,268 പേര്‍

തിരുവനന്തപുരം: (www.kvartha.com 22.05.2018) സംസ്ഥാന എഞ്ചിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയ 90,233 വിദ്യാര്‍ത്ഥികളില്‍ 58,268 പേര്‍ യോഗ്യത നേടി. ഫാര്‍മസി പ്രവേശന പരീക്ഷയെഴുതിയ 64,795 പേരില്‍ 47,974 പേര്‍ യോഗ്യത നേടി.

എഞ്ചിനിയറിംഗ് എന്‍ട്രന്‍സിലെ ഓരോ പേപ്പറിനും 10 മാര്‍ക്കെങ്കിലും ലഭിക്കാത്തവരാണ് അയോഗ്യരായത്. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയിലെ ഏതെങ്കിലുമൊരു പേപ്പര്‍ എഴുതാത്തവരെയും അയോഗ്യരാക്കി. ഫാര്‍മസിക്ക് ആകെയുള്ള 480മാര്‍ക്കില്‍ 10 മാര്‍ക്കെങ്കിലും കിട്ടാത്തവരെയാണ് അയോഗ്യരാക്കിയത്.

KEAM 2018 Result Declared; Check Engineering, Pharmacy Exam Scores Online, Thiruvananthapuram, News, Engineering Student, Examination, Education, Result, Website, Kerala

1772 വിദ്യാര്‍ത്ഥികളുടെ ഫലം വിവിധ കാരണങ്ങളാല്‍ തടഞ്ഞുവച്ചിട്ടുണ്ട്. രേഖകള്‍ ഹാജരാക്കുമ്പോള്‍ ഇവരുടെ ഫലം പ്രസിദ്ധീകരിക്കും. നേരത്തേ പ്രസിദ്ധീകരിച്ച എഞ്ചിനിയറിംഗ് പരീക്ഷയുടെ ഉത്തരസൂചികയിലെ പിഴവുകള്‍ വിദഗ്ദ്ധസമിതി പരിശോധിച്ച് ഭേദഗതി വരുത്തിയ ശേഷമാണ് പരീക്ഷാഫലം പ്രഖ്യാപിച്ചതെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അവരുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് (പ്ലസ്ടു, തത്തുല്യം) ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഇതിന് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പിന്നീട് സൗകര്യമൊരുക്കും. സി.ബി.എസ്.ഇ പ്ലസ്ടു ഫലം കൂടി വന്നശേഷമായിരിക്കും ഈ സൗകര്യം ലഭ്യമാവുക. ഇതിനുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. മാര്‍ക്ക് ഏകീകരണത്തിനു ശേഷം ജൂണ്‍ മൂന്നാംവാരം എഞ്ചിനിയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഫാര്‍മസി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയെന്നും രണ്ട് ലിസ്റ്റുകളും ഒരുമിച്ച് പ്രസിദ്ധീകരിക്കുമെന്നും എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു.

Keywords: KEAM 2018 Result Declared; Check Engineering, Pharmacy Exam Scores Online, Thiruvananthapuram, News, Engineering Student, Examination, Education, Result, Website, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?