55 മണിക്കൂര്‍ മുഖ്യമന്ത്രി; നാണക്കേടിന് നില്‍ക്കാതെ ഒടുവില്‍ പടിയിറക്കം, ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി
ബംഗളൂരു: (www.kvartha.com 19.05.2018) 55 മണിക്കൂര്‍ മുഖ്യമന്ത്രിയായ യെദ്യൂരപ്പ നാണക്കേടിന് നില്‍ക്കാതെ ഒടുവില്‍ പടിയിറങ്ങി. രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ നാടകത്തിനാണ് യെദ്യൂരപ്പയുടെ രാജിയോടെ അന്ത്യമായിരിക്കുന്നത്. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി.
ഇനി കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം കര്‍ണാടക ഭരിക്കും. കുമാരസ്വാമിയെ ശനിയാഴ്ച തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയായി ക്ഷണിക്കുമെന്നാണ് ബംഗളൂരുവില്‍ നിന്നും ഒടുവില്‍ ലഭിക്കുന്ന വിവരം. വൈകിട്ടോടെ തന്നെ രാജ് ഭവനില്‍ എത്തിയശേഷം രാജിക്കത്ത് കൈമാറുന്നതോടെയാണ് കുമാരസ്വാമിയെ മുഖ്യമന്ത്രിയായി ക്ഷണിക്കുക. ഇതിനുശേഷം മാത്രമേ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ.
യെദ്യൂരപ്പ വിശ്വാസവോട്ടിന് നില്‍ക്കാതെ രാജിവെക്കുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. അത് അതേപടി സംഭവിച്ചു. കുതിരക്കച്ചവടത്തിലൂടെ മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ അത് ബി ജെ പിക്ക് വന്‍ തിരിച്ചടിയാകുമെന്ന് ദേശീയ നേതൃത്വം കണക്കുകൂട്ടിയിരുന്നു. എം എല്‍ എമാരെ സംസ്ഥാനത്തുനിന്നും മാറ്റി കോണ്‍ഗ്രസും ജെ ഡി എസും കാണിച്ച ജാഗ്രത തന്നെയാണ് യെദ്യൂരപ്പയുടെ രാജിയില്‍ കലാശിച്ചത്. വികാരപരമായ പ്രസംഗത്തിനൊടുവിലാണ് യെദ്യൂരപ്പ രാജിവെച്ചത്.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും തൂത്തുവാരുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചത് ബി ജെ പി പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. വിശ്വാസപ്രമേയം അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ സംസ്ഥാന നേതാക്കളുടെ വലിയ പടതന്നെ വിസിറ്റേഴ്‌സ് ഗാലറിയിലുണ്ടായിരുന്നു. വിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും വിധാന്‍ സൗധയില്‍ എത്തിയത്.

Keywords: BS Yeddyurappa Resigns As Karnataka Chief Minister Just Before Floor Test, Bangalore, Trending, Karnataka, Resignation, Chief Minister, Congress, Politics, BJP, National.
Powered by Info News For You

Comments
Post a Comment