ജറുസലേമില്‍ യു എസ് എംബസി തുറന്നു; പ്രതിഷേധവുമായി ഫലസ്തീനികള്‍; സമരക്കാര്‍ക്കുമേല്‍ ഇസ്രയേല്‍ നരനായാട്ട്; 55 പേര്‍ കൊല്ലപ്പെട്ടു

ജറുസലേം: (www.kvartha.com 15.05.2018) ഫലസ്തീനികള്‍ക്കുനേരെ ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത തുടരുന്നു. ജറുസലേമില്‍ തിങ്കളാഴ്ച യു എസ് എംബസി തുറന്നതിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികല്‍ക്കുമേല്‍ നരനായാട്ട് നടത്തിയ ഇസ്രയേല്‍ പട്ടാളം 55 പേരെയാണ് കൊന്നൊടുക്കിയത്. ആയിരണക്കിനാളുകള്‍ക്കാണ് പരിക്കേറ്റത്.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചുകൊണ്ടാണ് ജറുസലേമില്‍ യു.എസ് എംബസി തുറന്നത്. മാര്‍ച്ച് 30 മുതല്‍ എംബസി തുറക്കുന്നതിനെതിരെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. പ്രതിഷേധത്തെ വകവെക്കാതെയാണ് എംബസി പ്രവര്‍ത്തനമാരംഭിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച ഇസ്രയേല്‍ പട്ടാളം പിന്നീട് സമരക്കാര്‍ പിരിഞ്ഞുപോവാത്തതിനെ തുടര്‍ന്ന് വെടിവെയ്പ്പ് നടത്തുകയായിരുന്നു.

World, Israel, Palestine, News, attack, Dead, Massacre, Jerusalem, Great March Of return, US Embassy, 58 dead in Gaza protests as Israel fetes US Embassy protests

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Israel, Palestine, News, attack, Dead, Massacre, Jerusalem, Great March Of return, US Embassy, 58 dead in Gaza protests as Israel fetes US Embassy protests


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?