സംസ്ഥാനത്തെ 50 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാക്കും: ഇ.ചന്ദ്രശേഖരന്‍

അടൂര്‍: (www.kvartha.com 15.05.2018) സംസ്ഥാനത്തെ 50 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിന് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
അടൂര്‍ താലൂക്കിലെ കുരമ്പാല സ്മാര്‍ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയ 39 വില്ലേജ് ഓഫീസുകളും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അനുമതി നല്‍കിയ 59 വില്ലേജ് ഓഫീസുകളും ഉള്‍പ്പെടെ 89 വില്ലേജ് ഓഫീസുകള്‍ സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറി. ഇതിന് പുറമേയാണ് 50 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാക്കുന്നത്.

സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസുകളും ജനസൗഹൃദമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതിനായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസര്‍മാരുടെയും യോഗം സംസ്ഥാനത്ത് മൂന്ന് സ്ഥലങ്ങളിലായി ചേര്‍ന്നിരുന്നു. ഇവരില്‍ നിന്ന് നേരിട്ട് ശേഖരിച്ച വിവരങ്ങള്‍ക്ക് പുറമേ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരില്‍ നിന്നും വില്ലേജ് ഓഫീസുകളുടെ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കിയിരുന്നു. ചില വില്ലേജ് ഓഫീസുകള്‍ ഇപ്പോഴും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ചില ഓഫീസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ല.

Kerala, News, State, Office, village office, Minister, Revenue, 50 village office smartt soon

ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന ഓഫീസുകളിലൊന്ന് എന്ന നിലയില്‍ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളെയും ആധുനികവത്ക്കരിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകും. ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ തന്നെ പരമാവധി വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ടാക്കുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥരുടെ ജോലിസ്ഥലം നന്നാകുമ്പോള്‍ അവരുടെ മനോഭാവത്തിലും മാറ്റമുണ്ടാകും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ ജോലി ചെയ്യേണ്ടിവരുന്ന ഉദ്യോഗസ്ഥരില്‍ അസംതൃപ്തിയുണ്ടാകും. ഇത് പലപ്പോഴും പ്രതിഫലിക്കുക അവരുടെ സേവനത്തിലാകും.

ഇത് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും ചെറിയ വിഭാഗം ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങളും പെരുമാറ്റവുമായി മുന്നോട്ടുപോകുന്നുണ്ട്. ഇത്തരക്കാര്‍ ശൈലികള്‍ മാറ്റിയേ തീരൂ. അഴിമതി രഹിതവും ജനസൗഹൃദവുമായ സിവില്‍ സര്‍വീസ് എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, പന്തളം നഗരസഭാധ്യക്ഷ ടി.കെ.സതി, എഡിഎം കെ.ദിവാകരന്‍ നായര്‍, മുന്‍ എംഎല്‍എ പി.കെ .കുമാരന്‍, അടൂര്‍ ആര്‍ഡിഒ എം.എ.റഹിം, നഗരസഭാ ഉപാധ്യക്ഷന്‍ ഡി.രവീന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ആര്‍.ജയന്‍, ആര്‍.ശ്രീലേഖ, തഹസീല്‍ദാര്‍ അലക്‌സ് പി.തോമസ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സന്തോഷ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി.ജയന്‍, ഡി.സജി, ഇ.ഫസല്‍, നൗഷാദ് റാവുത്തര്‍, ബി.പ്രദീപ്, കെ.സി.സരസന്‍, എ.ഷാജഹാന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുതായി പണി കഴിപ്പിച്ച കുരമ്പാല സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങളുടെ സൗകര്യാര്‍ഥം ഫ്രണ്ട് ഓഫീസ്, ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ക്യാബിനുകള്‍, വൈദ്യുതി വിതരണം തടസമില്ലാതെ ലഭിക്കുന്നതിന് ഇന്‍വെര്‍ട്ടര്‍ സൗകര്യം, ഭിന്നശേഷിക്കാരുടേതുള്‍പ്പെടെ അത്യാധുനികമായ മൂന്ന് ടോയ്‌ലറ്റുകള്‍, ജീവനക്കാര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യ ത്തോടെയുള്ള കംപ്യൂട്ടറുകള്‍, ഡൈനിംഗ് റൂം, റെക്കോര്‍ഡ് റൂം എന്നിവയാണ് സൗകര്യങ്ങള്‍. 1237 ച.അടി വിസ്തീര്‍ണമുള്ള കുരമ്പാല വില്ലേജ് ഓഫീസിന്റെ നിര്‍മാണ ചെലവ് 33.7 ലക്ഷം രൂപയാണ്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, State, Office, village office, Minister, Revenue, 50 village office smartt soon


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?