എസ്എസ്എല്‍സി പരീക്ഷയില്‍ സ്ഥിരമായി നൂറു ശതമാനം വിജയം; 50 ശതമാനത്തിലേറെ പേര്‍ക്കെങ്കിലും ഡിസ്റ്റിങ്ഷന്‍, അധ്യാപകര്‍ക്കു പ്രത്യേക അലവന്‍സ്; പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് കലക്ടര്‍ ചെയര്‍മാനായ സമിതി; തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ മക്കളെ എട്ടാംക്ലാസില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കളുടെ നീണ്ടനിര
തളിപ്പറമ്പ്: (www.kvartha.com 04.05.2018) എസ്എസ്എല്‍സി പരീക്ഷയില്‍ സ്ഥിരമായി നൂറു ശതമാനം വിജയം, 50 ശതമാനത്തിലേറെ പേര്‍ക്കെങ്കിലും ഡിസ്റ്റിങ്ഷന്‍, അധ്യാപകര്‍ക്കു പ്രത്യേക അലവന്‍സ്, സ്‌കൂളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് കലക്ടര്‍ ചെയര്‍മാനായ സമിതി. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിന്റെ കാര്യമാണ് പറയുന്നത്. ഈ സ്‌കൂളില്‍ മക്കളെ എട്ടാംക്ലാസില്‍ ചേര്‍ക്കാന്‍ വെള്ളിയാഴ്ചയും രക്ഷിതാക്കളുടെ നീണ്ടനിര.
കഴിഞ്ഞദിവസം കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തള്ളിക്കയറിയതിനെ തുടര്‍ന്നു സ്‌കൂളില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയും സ്ഥിതി മറ്റൊന്നല്ല. എട്ടാം ക്ലാസിലേക്കാണു പ്രവേശനം നടക്കുന്നത്. ആകെ 60 സീറ്റുകള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ ആ സീറ്റിനായി പുലര്‍ച്ചെ മുതല്‍ തന്നെ ആളുകള്‍ എത്തിയിരുന്നു.
അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രക്ഷിതാക്കളുടെയും കുട്ടികളുടെയും തള്ളിക്കയറ്റം വ്യാഴാഴ്ച സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് നിലവിലുള്ള 120 സീറ്റുകളില്‍ പ്രവേശനം നടത്താനും ബാക്കിയുള്ളവരില്‍നിന്ന് അപേക്ഷാഫോം വാങ്ങിവയ്ക്കുവാനും തീരുമാനിച്ചാണു പ്രശ്‌നം പരിഹരിച്ചത്. അതേസമയം കുട്ടികളെ ഇവിടെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തലേദിവസം രാത്രിയെത്തി തമ്പടിച്ചെന്ന വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എസ്എസ്എല്‍സി പരീക്ഷയില്‍ സ്ഥിരമായി നൂറു ശതമാനം വിജയം നേടുന്ന സ്‌പെഷല്‍ സ്‌കൂളാണിത്. 50 ശതമാനത്തിലേറെ പേര്‍ക്കെങ്കിലും ഡിസ്റ്റിങ്ഷനും ലഭിക്കുമെന്ന കാര്യത്തില്‍ സംശയവും വേണ്ട. അധ്യാപകര്‍ക്കു പ്രത്യേക അലവന്‍സ് ലഭിക്കുന്ന സംസ്ഥാനത്തെ ഏക വിദ്യാലയമാണിത്. കലക്ടര്‍ ചെയര്‍മാനായ സമിതിയാണു സ്‌കൂളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

Keywords: Admission started Taliparamba Tagore Vidya Niketan Higher Secondary School, SSLC, Examination, Clash, Students, Children, News, Trending, Parents, School, Education, Kerala.
Powered by Info News For You

Comments
Post a Comment