ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (എഞ്ചിനീയര്‍): ക്രിയേറ്റീവ് ഡിസൈന്‍ കാസര്‍കോട് ജില്ലയില്‍ ടോപ് 5ല്‍
കാസർകോട്ടെ തിരക്കുപിടിച്ച യുവ എഞ്ചിനീയറാണ് വിദ്യാനഗർ ചാല സ്വദേശിയായ സി.എ മുജീബ് റഹ്മാൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിവിൽ എഞ്ചിനീയറിംഗ് രംഗത്ത് വേറിട്ട അടയാളപ്പെടുത്തൽ നടത്തിയ മുജീബ് ഇന്ന് കാസറഗോഡ് ജില്ലയിൽ നിർമാണ രംഗത്ത് സജീവമാണ് മറ്റു ജില്ലകളിലേക്ക് ഉടൻ തന്നെ മുജീബ് വ്യാപിപിക്കുന്നതിന്റെ തിരക്കിലാണ്. കാസറഗോഡ് ജില്ലയിലെ നിർമാണ പ്രവൃത്തികൾക്കും മേൽനോട്ടം വഹിച്ച ഈ യുവ എഞ്ചിനീയർ ഇഞ്ചിനിയറിംഗ് രംഗത്ത് കാസറഗോഡ് ഇന്ന് ഒരു ബ്രാൻറായി മാറിയിരിക്കയാണ്.
ജില്ലയിൽ തന്നെ വീടുകളുടെയും കെട്ടിടങ്ങളുടെയും പ്ലാനും നിർമാണ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ചാല മുജീബിന്റെ സ്ഥാപനമായ ക്രിയേറ്റീവ് ഡിസൈൻ ആണ്. ബിൽഡിംഗ് പ്ലാൻ മുതൽ കെട്ടിടത്തിന്റെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും ക്രിയേറ്റീവ് ഏറ്റെടുത്ത് മനോഹരമായി ചെയ്തു കൊടുത്തു വരുന്നു. ചെറിയ ബജറ്റി നിണങ്ങിയ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നഗരപരിധിയിലെ ഭൂരിഭാഗം പേരും ഇന്ന് മുജീബ് എഞ്ചിനീയറെയാണ് ആശ്രയിക്കുന്നത്.
കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തിയ എഞ്ചിനീയറിംഗ് രംഗത്ത് വേറിട്ട പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഡിസൈനും ഇന്റീരിയറും കൊണ്ട് നിർമാണ രംഗത്ത് പുത്തൻ പരീക്ഷണങ്ങൾ നടത്താൻ മുജീബ് എന്ന യുവ എഞ്ചിനീയറിന് സാധിച്ചിട്ടുണ്ട്.ഇഞ്ചിനിയർമാരുടെ സംഘടനയായ ലെൻസ് ഫെഡിന്റെ കാസറഗോഡ് താലുക്ക് സെക്രട്ടറി കൂടിയാണ് മുജീബ് ചാല.
Powered by Info News For You

Comments
Post a Comment