സ്ഥിരമായി വരുന്ന മൂന്നോ നാലോ മുസ്ലിംകള്‍ക്ക് വേണ്ടി റമദാനില്‍ 4 മണിക്ക് ഹോട്ടല്‍ തുറന്ന് ഗിരിജ ചേച്ചി, മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് തൃശൂരില്‍ നിന്നുള്ള കാഴ്ച
തൃശൂര്‍:(www.kvartha.com 29/05/2018) മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് തൃശൂരില്‍ നിന്നുള്ള ഒരു കാഴ്ച. റമദാന്‍ മാസത്തില്‍ രണ്ടോ മൂന്നോ മുസ്ലീം സഹോദരങ്ങള്‍ക്കായി പുലര്‍ച്ചെ നാല് മണിക്ക് കട തുറക്കുകയാണ് ഗിരിജ ചേച്ചി. തൃശൂര്‍ നായ്ക്കുളത്തുള്ള ഗിരിജ ചേച്ചിയുടെ വനിതാ ഹോട്ടലാണ് അത്താഴത്തിനായി സുബ്ഹ് ബാങ്കിന് മുമ്പ് ഭക്ഷണം തയ്യാറാക്കിവെക്കുന്നത്.
സാധാരണ രാവിലെ ആറ് മണിക്കാണ് ഗിരിജ ചേച്ചി തന്റെ കട തുറക്കാറ്. എന്നാല്‍ റമദാനില്‍ നാല് മണിക്കാണ് ഇപ്പോള്‍ കട തുറക്കുന്നത്. ഈ സ്ഥലം മുസ്ലിം ഭൂരിപക്ഷ സ്ഥലമൊന്നുമല്ലെങ്കിലും അടുത്ത ബേക്കറിയില്‍ പണിക്ക് വരുന്ന രണ്ടോ മൂന്നോ വരുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് വേണ്ടിയാണ് ഉറക്കം മാറ്റി വച്ചു ഇടിയപ്പവും പുട്ടും ഒക്കെ ഗിരിജ ചേച്ചി തയാറാക്കുന്നത്.
വര്‍ഗീയ ചിന്തകള്‍ മതേതരത്വത്തിന് പോലും ഭീഷണിയായി നില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഗിരിജ ചേച്ചിയെ പോലുള്ള മനുഷ്യ സ്‌നേഹികളുടെ പങ്ക് വളരെ വലുതാണ്. പലരും വളവും വെള്ളവും നല്‍കിയിട്ടും വര്‍ഗീയതയ്ക്ക് മുന്നില്‍ കേരളം ഇന്നും തലയുയര്‍ത്തി തന്നെ നില്‍ക്കുന്നത് ഇത്തരം ഗിരിജ ചേച്ചിമാരുള്ളത് കൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thrissur, Kerala, Hotel, Food, Ramadan, Social Network,Girija Chechi as a symbol of Secularism

Powered by Info News For You

Comments
Post a Comment