പെട്രോള്‍ കമ്പനികളെ നിയന്ത്രിക്കാനാവാതെ കേന്ദ്രം; എക്സൈസ് തീരുവ 4 രൂപവരെ കുറച്ചേക്കും

ന്യൂഡല്‍ഹി: (www.kvartha.com 23.05.2018) പെട്രോള്‍ കമ്പനികളെ നിയന്ത്രിക്കാനാവാതെ കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ എക്സൈസ് തീരുവയിനത്തില്‍ നാലുരൂപവരെ കുറച്ചേക്കുമെന്നാണ് സൂചന. രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും ഇന്ധനവില കുറയ്ക്കാന്‍ ഓയില്‍ കമ്പനികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണിത്.


പെട്രോളിന്റെയും ഡീസലിന്റെയും വില എക്കാലത്തെയും ഉയര്‍ന്ന തലത്തിലാണ് ഇപ്പോഴുള്ളത്. തുടര്‍ച്ചയായ 11ാം ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. ബുധനാഴ്ച 31 പൈസയാണ് പെട്രോളിന് കൂടിയത്. ഡീസലിനാകട്ടെ 28 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയും ഡീസലിന് 74.16 രൂപയുമാണ് വില.

വില തുടര്‍ച്ചയായി ഉയരുകയും കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി ബുധനാഴ്ച ചര്‍ച്ച നടത്തും.

Keywords: New Delhi, Petrol Price, Hike, India, Union minister, Protest, Industry seeks cut in fuel excise duty as oil prices zoom


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?