കര്‍ണാടകയില്‍ നിന്നും കടത്തുകയായിരുന്ന മണല്‍ ലോറി തടഞ്ഞ് ഡ്രൈവറെ തള്ളിയിട്ട് കടത്തിക്കൊണ്ടു പോയി; പോലീസ് പിന്തുടര്‍ന്ന് പിടികൂടി, 4 പേര്‍ക്കെതിരെ കേസെടുത്തു

ബദിയടുക്ക: (www.kasargodvartha.com 10.05.2018) കര്‍ണാടകയില്‍ നിന്നും കടത്തുകയായിരുന്ന മണല്‍ ലോറി തടഞ്ഞ് ഡ്രൈവറെ തള്ളിയിട്ട് കടത്തിക്കൊണ്ടു പോയി. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ലോറിയെ പിന്തുടര്‍ന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി 7.40 മണിയോടെയാണ് സംഭവം. പെര്‍ള ഇടിയടുക്കയില്‍ വെച്ചാണ് പെര്‍ള അമേക്കളയിലെ പ്രശാന്ത്കുമാറിനെ (23) തള്ളിയിട്ട് നാലംഗ സംഘം ലോറിയുമായി കടന്നുകളഞ്ഞത്.

ബെദിരംപള്ള ഭാഗത്തേക്കാണ് ഓടിച്ചുപോയത്. അതുവഴി എത്തിയ ഫ്ളെയിംഗ് സ്‌ക്വാഡിനോട് പ്രശാന്ത് കുമാര്‍ കാര്യങ്ങള്‍ വിവരിച്ചു. പൊലീസ് പിന്തുടരുന്നതിനിടെ സംഘം ബെദിരംപള്ളയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണലും ലോറിയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് പെര്‍ള കണ്ണാടിക്കാനയിലെ അനീഷ്, അമേയ്ക്കളയിലെ ജൗഹര്‍, ഉക്കിനടുക്കയിലെ ഇര്‍ഫാന്‍, അമേയ്ക്കളയിലെ ഖലീല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, case, Police, Investigation, Karnataka, sand mafia, Sand lorry snatched; Case against 4 < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?