പ്ലാസ്റ്റിക്ക് മാലിന്യ പരിപാലന ഫീസ് ഈടാക്കുന്നില്ല; പത്തനംതിട്ട നഗരസഭക്ക് പ്രതിവര്‍ഷം 4.68 കോടിയുടെ നഷ്ടം

പത്തനംതിട്ട:(www.kvartha.com 13/05/2018) വില്പന സാധനങ്ങള്‍ പ്ലാസ്റ്റിക്ക് ക്യാരിബാഗുകളില്‍ വിതരണം ചെയ്യുന്ന വ്യാപാരികളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യ പരിപാലന ഫീസ് ഈടാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പത്തനംതിട്ട നഗരസഭ പാലിക്കുന്നില്ലെന്നും ഇത് ഈടാക്കാതിരിക്കുക വഴി പത്തനംതിട്ട നഗരസഭയ്ക്ക് പ്രതിവര്‍ഷം 4.68 കോടിയില്‍പ്പരം രൂപയുടെ നഷ്ടം ഉണ്ടായിവരുന്നതായും വിവരാവകാശ രേഖ. 24.9.2016ലെ സര്‍ക്കാര്‍ ഉത്തരവില്‍ ഇതിനെ സംബന്ധിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും വിവരാവകാശ രേഖയിലൂടെ വ്യക്തമാണു.

വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്‍കിയ അപേക്ഷയ്ക്ക് പത്തനംതിട്ട നഗരസഭാ വിവരാവകാശ ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച മറുപടിയിലൂടെയാണു ഈ വിവരങ്ങള്‍ വെളിവാകുന്നത്. 2016-17ല്‍ 1950 സ്ഥാപനങ്ങള്‍ വ്യാപാരം നടത്തുന്നതിനു ലൈസന്‍സ് എടുത്തിട്ടുണ്ട്.

ഇവയില്‍ പകുതി സ്ഥാപനങ്ങളെങ്കിലും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നുണ്ടെന്നു കണക്കാക്കിയാല്‍ തന്നെ ഈയിനത്തില്‍ ഏറ്റവും കുറഞ്ഞത് 4.68 കോടി രൂപ നഗരസഭയ്ക്ക് ലഭിക്കുമായിരുന്നു.

 News, Pathanamthitta, Kerala, Plastic,Plastic waste; Pathanamthitta Municipalltiy lost 4.86 crore

കേന്ദ്ര സര്‍ക്കാരിന്റെ പ്ലാസിക്ക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് 2016, തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ 24.9.2016ലെ നമ്പര്‍ സര്‍ക്കുലറിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രകാരം വില്പന സാധനങ്ങള്‍ പ്ലാസിക് ക്യാരിബാഗൂകളില്‍ വിതരണം ചെയ്യുന്ന വ്യാപാരികളും തെരുവു കച്ചവടക്കാരും അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണു. ഒരു മാസം കുറഞ്ഞത് 4000 രൂപാ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 48000 രൂപാ പ്ലാസ്റ്റിക് മാലിന്യ പരിപാലന ഫീസായി ഈടാക്കി മേല്‍പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി വിജ്ഞാപനം/ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണെന്നു 24.9.16ലെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗത്തിന്റെ തോതനുസരിച്ചു് കൂടുതല്‍ തുക പ്ലാസിക് പരിപാലന ഫീസായി വ്യാപാരികളില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈടാക്കാവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ പ്ലാസിക് ക്യാരിബാഗുകള്‍ക്ക് വില ഈടാക്കുന്നതാണെന്ന വിവരം വ്യക്തമായ രീതിയില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. എന്നാല്‍ ഉത്തരവു പുറപ്പെടുവിച്ചു ഒരു വര്‍ഷമായിട്ടും പ്ലാസിക്ക് പരിപാലന ഫീസ് ഈടാക്കുന്നതിനു നഗരസഭ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും വിവരാവകാശ രേഖ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Plastic,Plastic waste; Pathanamthitta Municipalltiy lost 4.86 crore


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?