ബി ജെ പി വിജയം ആഘോഷിച്ച് ഓഹരി വിപണിയും; സെന്‍സെക്‌സ് 430 പോയന്റ് ഉയര്‍ന്നു
ബംഗളൂരു: (www.kvartha.com 15.05.2018) കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് ബി.ജെ.പി കേവലം ഭൂരിപക്ഷം നേടുമെന്നുറപ്പായതോടെ ഓഹരി വിപണിയിലും അത് പ്രകടമായി. കര്‍ണാടകയില്‍ ബിജെപിയുടെ വിജയം ഓഹരി വിപണികള്‍ ആഘോഷിക്കുകയാണ്. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്ന് 35,991ലാണ് വ്യാപാരം നടക്കുന്നത്. ജനുവരിയില്‍ കുറിച്ച സര്‍വകാല റെക്കോര്‍ഡായ 500 നോടടുത്തെത്തിക്കഴിഞ്ഞു വ്യാപാരം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,900ത്തിലാണ് വ്യാപാരം നടക്കുന്നത്.
ബി.എസ്.ഇയിലെ 961 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 484 ഓഹരികള്‍ നഷ്ടത്തിലുമാണ്. പവര്‍ ഗ്രിഡ് കോര്‍പ്, ഒ.എന്‍.ജി.സി, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ്, ടി.സി.എസ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്.ബി.ഐ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി, മാരുതി സുസുകി, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.
തെരഞ്ഞെടുപ്പു ഫലത്തിനു വേണ്ടി കഴിഞ്ഞദിവസം നിക്ഷേപകര്‍ കാത്തുനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം കാര്യമായ വാങ്ങലുകളോ വില്‍പനകളോ വിപണിയില്‍ നടന്നിരുന്നില്ല. ആദ്യ ഫലസൂചനകള്‍ ലഭ്യമായപ്പോള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം ലഭിച്ചിരുന്നു. ഈ സമയങ്ങളില്‍ വലിയ ചലനമുണ്ടാക്കാത്ത സൂചികകളാണ് ഇപ്പോള്‍ ബിജെപിയുടെ നേട്ടം ആഘോഷമാക്കുന്നത്. 30 പോയിന്റ് മാത്രം നേട്ടമാണ് സെന്‍സെക്‌സില്‍ ആദ്യ മണിക്കൂറില്‍ ഉണ്ടായിരുന്നത്.
അതേസമയം രൂപയുടെ മൂല്യത്തില്‍ ചൊവ്വാഴ്ചയും ഇടിവു തുടരുകയാണ്. ഒന്‍പതു പൈസ നഷ്ടത്തില്‍ 67 - 57 പൈസയിലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: LIVE Market Updates: Sensex Surges Over 400 Points As BJP Near Victory In Karnataka, Bangalore, News, Karnataka, Election, Business, Banking, Investment, Sensex, Trending, National.

Powered by Info News For You

Comments
Post a Comment