ചരിത്രരേഖ അന്വേഷിച്ചെത്തിയ പഠിതാക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് പുരാതന അറബി മലയാളത്തിലെഴുതിയ 400 പേജുള്ള വിഷ ചികിത്സാ ഗ്രന്ഥവും അപൂര്‍വ്വ നാണയ ശേഖരവും

കാസര്‍കോട്: (www.kasargodvartha.com 28.05.2018) സംസ്ഥാന സാക്ഷരതാ മിഷന്റെയും പുരാവസ്തു വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ചരിത്രരേഖ അന്വേഷണത്തില്‍  പഠിതാക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് പുരാതന അറബി മലയാളത്തിലെഴുതിയ 400 പേജുള്ള വിഷ ചികിത്സാ ഗ്രന്ഥവും അപൂര്‍വ്വ നാണയ ശേഖരവും. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠന കേന്ദ്രത്തിലെ പഠിതാക്കളുടെ നേതൃത്വത്തിലാണ് ചരിത്ര രേഖ സര്‍വ്വേ നടത്തിയത്.

കളനാട്ടെ കെ.എം മജീദിന്റെ വീട്ടില്‍ നിന്നുമാണ് 1941 ല്‍ അറബി മലയാളത്തിലെഴുത്തിയ വിഷ ചികിത്സയെ കുറിച്ചുള്ള ഗ്രന്ഥം ലഭിച്ചത്. ഇതുകൂടാതെ ഇബ്രാഹിം കളനാടിന്റെ വീട്ടില്‍ നിന്നും 1800 മുതലുള്ള ഇന്ത്യയിലെയും അറബ് രാഷ്ട്രങ്ങളുടെയും ഉള്‍പെടെ വിവിധ രാഷ്ട്രങ്ങളുടെ നാണയ ശേഖരങ്ങളും ലഭിച്ചത്. വിഷ ചികിത്സാ ഗ്രന്ഥത്തില്‍ ഒട്ടേറെ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയും മരുന്നുകളുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഈ ഗ്രന്ഥം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ സര്‍വ്വേ പഠിതാക്കള്‍ക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സെന്റര്‍ കോര്‍ഡിനേറ്റര്‍മാരായ സി.കെ. പുഷ്പകുമാരി, ഡി. വിജയമ്മ, ക്ലാസ് ലീഡര്‍മാരായ എ.കെ.അബൂബക്കര്‍, ഷറഫുന്നീസ, തുല്യത പഠിതാക്കളായ അംബിക, പി.കെ. ഉനൈസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ കാലഘട്ടങ്ങളില്‍ ഉപയോഗിച്ചു വന്നിരുന്ന നാണയങ്ങള്‍, നോട്ടുകള്‍, പഴയ വീട്ടുപകരണങ്ങള്‍ എന്നിവയും ശേഖരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തങ്ങളുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്നിരുന്ന ഒരു മുസ്ലിം കുടുംബം താമസം മാറിപ്പോയപ്പോള്‍ ഒഴിവാക്കിപ്പോയ സാധനങ്ങളുടെ കൂട്ടത്തിലാണ് അപൂര്‍വ്വമായ ഗ്രന്ഥമുണ്ടായിരുന്നതെന്ന് ഗ്രന്ഥം സൂക്ഷിച്ചു വെച്ചിരുന്ന കെ.എം മജീദ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kalanad, Ancient Coins and book found
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?