ഷുഐബ് കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പിച്ചു; 386 പേജുള്ള കുറ്റപത്രത്തില്‍ ഗൂഢാലോചന സംബന്ധിച്ച പരാമര്‍ശമില്ല

കണ്ണൂര്‍: (www.kvartha.com 14.05.2018) യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ഷുഐബിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മട്ടന്നൂര്‍ കോടതിയില്‍ സമര്‍പിച്ച 386 പേജുള്ള കുറ്റപത്രത്തില്‍ വധത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച പരാമര്‍ശമില്ല. എന്നാല്‍ സി.പി.എം - കോണ്‍ഗ്രസ് സംഘര്‍ഷമാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം, ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പുതിയ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി. ഐ എ.വി.ജോണ്‍ കോടതിയെ അറിയിച്ചു.

തില്ലങ്കേരിയിലെ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി (28), രജില്‍ രാജ് (29), ജിതിന്‍ (28), ദീപ്ചന്ദ് (25), അഖില്‍ (27), അന്‍വര്‍ സാദത്ത് (32), സഞ്ജയ് (26), രജത്ത് (24), സംഗീത് (26), കെ.ബൈജു (36), അസ്‌കര്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകം, സംഘം ചേര്‍ന്നുള്ള ആക്രമണം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Kannur, Kerala, News, Murder case, Crime, Criminal Case, Police, Father, Supreme Court of India, Bail, Shuhaib murder: Police submits charge-sheet, no mention of conspiracy.

നേരത്തെ ഷുഐബ് വധക്കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐക്ക് കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ഷുഐബിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി ജൂലായിലേക്ക് കേസ് മാറ്റിവച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയ സുപ്രീം കോടതിയ്ക്ക് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സര്‍ക്കാര്‍ വിശദമായി സമര്‍പ്പിച്ചിട്ടുമുണ്ട്. കേസിലെ ഒന്‍പതാം പ്രതിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Murder case, Crime, Criminal Case, Police, Father, Supreme Court of India, Bail, Shuhaib murder: Police submits charge-sheet, no mention of conspiracy.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?