യെദിയൂരപ്പയ്ക്ക് 35,000 വോട്ടുകളുടെ ഭൂരിപക്ഷം; സിദ്ധരാമയ്യയുടെ മകന്‍ യതിന്ദ്രയ്ക്ക് മിന്നുന്ന ജയം

ബംഗലൂരു: (www.kvartha.com 15.05.2018) ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദിയൂരപ്പയ്ക്ക് 35,000 വോട്ടുകളുടെ ഭൂരിപക്ഷം. ശിക്കാരിപുര മണ്ഡലത്തില്‍ നിന്നുമാണ് യെദിയൂരപ്പ മല്‍സരിച്ചത്. 86,983 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജി മലതേഷയ്ക്ക് 51,586 വോട്ടുകള്‍ ലഭിച്ചു. ജെഡി എസിന്റെ സ്ഥാനാര്‍ത്ഥി എച്ച് ടി ബലെഗറിന് 13,191 വോട്ടുകളും.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ എസ് യതീന്ദ്രയ്ക്ക് 50,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. വരുണ നിയമസഭ മണ്ഡലത്തില്‍ നിന്നുമാണിദ്ദേഹം  മല്‍സരിച്ചത്. ബി എസ് യെദിയൂരപ്പയുടെ മകന്‍ ബസവരാജുവിനെ ആയിരുന്നു വരുണയില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി ബിജെപി തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു.

National, BJP, Congress, Karnataka

സഹോദരന്‍ രാകേഷിന്റെ മരണത്തോടെയാണ് യതീന്ദ്ര സജീവ രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയത്. ഇദ്ദേഹം ഡോക്ടറാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Yathindra’s victory comes after his father Karnataka chief minister Siddaramaiah vacated the Varuna seat for his younger son.

Keywords: National, BJP, Congress, Karnataka





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?