336 മില്യണ്‍ ഉപഭോക്താക്കള്‍ പാസ് വേര്‍ഡ് മാറ്റണമെന്ന് ട്വിറ്റര്‍

ന്യൂയോര്‍ക്ക്: (www.kvartha.com 04.05.2018) ട്വിറ്ററിലെ ഉപഭോക്താക്കള്‍ പാസ് വേര്‍ഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റര്‍. ഇന്റേണല്‍ ലോഗിലുണ്ടായ വൈറസ് ബാധയെ തുടര്‍ന്നാണ് ആവശ്യം. പാസ്വേര്‍ഡുകള്‍ മറച്ച് വെക്കുന്ന ഹാഷിങ്ങില്‍ വൈറസ് ബാധയുണ്ടാവുകയും ഇതോടെ പാസ്വേര്‍ഡുകള്‍ ഇന്റേണല്‍ ലോഗില്‍ മറയില്ലാതെ എഴുതിക്കാണിക്കുകയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം ഒഴിവാക്കാനാണ് ഇപ്പോള്‍ ഉപഭോക്താക്കളോട് പാസ് വേര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

World, Twitter, Password

എത്ര പാസ് വേര്‍ഡുകളെ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിച്ചുവെന്നും ട്വിറ്റര്‍ അറിയിച്ചു.

പാസ്വേര്‍ഡുകള്‍ ചോര്‍ന്നുവെന്ന അറിയിപ്പ് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഒരാള്‍ പാസ്വേര്‍ഡ് അടിക്കുമ്പോള്‍ അത് മറച്ച് വെയ്ക്കുന്ന ഹാഷിംഗ് ടെക്കിനിക്കിലാണ് പ്രശ്‌നമുണ്ടായിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "We fixed the bug and have no indication of a breach or misuse by anyone," Chief Executive Jack Dorsey said in a Tweet. "As a precaution, consider changing your password on all services where you've used this password."

Keywords: World, Twitter, Password


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?