3 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റതിനു പിന്നാലെ കോട്ടയത്ത് ഡി വൈ എഫ് ഐ, സിപിഎം പ്രവര്‍ത്തകരുടെയും ബിജെപി പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെ ആക്രമണം, വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു
പൊന്‍കുന്നം: (www.kvartha.com 14.05.2018) കോട്ടയത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റതിനു പിന്നാലെ ചിറക്കടവ്, മണക്കാട്ട്, തെക്കേത്തുകവല, ചെറുവള്ളി മേഖലകളില്‍ സംഘര്‍ഷം തുടരുന്നു. മേഖലയിലെ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരുടെയും ബിജെപി പ്രവര്‍ത്തകരുടെയും വീടുകള്‍ ആക്രമിക്കപ്പെടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇരു വിഭാഗത്തിലും പെട്ടവരുടെ അഞ്ചു വീടുകള്‍ക്കു നേരെയും ബസ്, ലോറി, കാര്‍, ഓട്ടോ, ബൈക്ക് എന്നിവയ്ക്കു നേരെയും ആക്രമണം നടന്നു.
യുവമോര്‍ച്ച സൗത്ത് മണ്ഡലം പ്രസിഡന്റ് കൈലാത്തുകവല ശ്രീരാജിന്റെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാറിന്റെ ചില്ലു തകര്‍ക്കുകയും ബൈക്കു മറിച്ചിടുകയും ചെയ്തു. ഇതിന് സമീപം താമസിക്കുന്ന അരുണ്‍ സാബുവിന്റെ ബൈക്ക് തോട്ടിലേക്ക് തള്ളിയിട്ടു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചെറുവള്ളി പ്രിയവിലാസത്തില്‍ പ്രവീണിന്റെ വീടിന്റെ ചില്ലുകള്‍ എറിഞ്ഞുടച്ചു. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ഓട്ടോ തകര്‍ത്തു.
സിപിഎം ചെറുവള്ളി ലോക്കല്‍ കമ്മിറ്റിയംഗം കാവുങ്കല്‍ എ.ആര്‍.വാസുദേവന്‍ പിള്ളയുടെ വീടിന്റെ ജനല്‍ച്ചില്ല് ബൈക്കിലും ഓട്ടോയിലും എത്തിയ സംഘം കമ്പിവടി കൊണ്ടു തല്ലി തകര്‍ത്തു. ഗ്രാമദീപം കറ്റുവീട്ടിക്കല്‍ രാധാകൃഷ്ണന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളുടെ ചില്ലുകളും എറിഞ്ഞുടച്ചു.
സിപിഎം പ്രവര്‍ത്തകന്‍ ഗ്രാമദീപം ഓതറയില്‍ സോമന്റെ വീടിനു നേരെയും ആക്രമണം നടന്നു. ബിജെപി പ്രവര്‍ത്തകന്‍ തെക്കേത്തുകവല മോഹനന്‍ നായരുടെ ബന്ധുവിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ബൈക്ക് കത്തിച്ചു. പുഷ്പദാസന്റെ വീടിനു കല്ലെറിഞ്ഞു. ചിറക്കടവ് സെന്റര്‍ ശകുന്തള്‍ അജിയുടെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.
ബിജെപി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ബി.ഹരിലാലിന്റെ ടൂറിസ്റ്റ് ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ചിറക്കടവ് പുളിമൂട് വിമുക്തഭടനായ കെ.കെ.രവീന്ദ്രന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറും ബൈക്കും എറിഞ്ഞു തകര്‍ത്തു. ഇയാളുടെ മകന്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. സംഭവങ്ങള്‍ക്കു പിന്നില്‍ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരാണന്ന് സിപിഎമ്മും സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നു ബിജെപിയും ആരോപിച്ചു.
ഞായറാഴ്ച രാത്രി 9.30ന് പൊന്‍കുന്നം ചിറക്കടവ് ക്ഷേത്രത്തിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. വിഷ്ണുരാജ്, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രദേശവാസികള്‍ തമ്മിലുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശ്‌നമുണ്ടായ സ്ഥലങ്ങളില്‍ പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, News, Politics, Stabbed, Clash, DYFI, CPM, BJP, House, Attack, Vehicles, Car, Bike, Hospital, Police, Political clash continues in Kottayam.
Powered by Info News For You

Comments
Post a Comment