ട്രെയിനില്‍ എക്‌സൈസ് - ഇന്റലിജന്‍സ് വിഭാഗം റെയ്ഡ്; ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 2 കിലോ കഞ്ചാവും പാന്‍മസാല ഉത്പന്നങ്ങളും പിടികൂടി, പ്രതിയെ കിട്ടിയില്ല

കാസര്‍കോട്: (www.kasargodvartha.com 27.05.2018) ട്രെയിനില്‍ എക്‌സൈസ് - ഇന്റലിജന്‍സ് വിഭാഗം റെയ്ഡ്. ജനറല്‍ കോച്ചിലുണ്ടായിരുന്ന ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടു കിലോ കഞ്ചാവും നിരോധിത പാന്‍മസാല ഉത്പന്നങ്ങളും പിടികൂടി. മംഗളൂരു-ചെന്നൈ മെയിലിലെ (12602) പിറകിലെ ജനറല്‍ കോച്ചില്‍ നിന്നാണ് കഞ്ചാവ്- പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടിയത്. രണ്ട് ട്രോളിബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.


ഒന്നരലക്ഷം രൂപ വിലമതിക്കുന്നതാണ് പിടികൂടിയവ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആര്‍.പി.എഫ്., എക്സൈസ്, ഇന്റലിജന്‍സ് കാസര്‍കോട് എന്നിവയുടെ സംയുക്ത പരിശോധന നടന്നത്. മംഗളൂരു ആര്‍.പി.എഫ്. ഇന്‍സ്പെക്ടര്‍ പി.ഫിറോസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സി.പി.സുരേഷ്, പി.അനില്‍, വി.വി.സഞ്ജയ്കുമാര്‍, എക്സൈസ് ഉദ്യോഗസ്ഥരായ വിനയരാജ്, വി.ഡി.സന്തോഷ്, വി.സന്തോഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. അതേസമയം ബാഗിന്റെ ഉടമയെ കണ്ടെത്താനായില്ല. പരിശോധന മണത്തറിഞ്ഞ പ്രതികള്‍ ബാഗ് ഉപേക്ഷിച്ച് സ്ഥലം വിട്ടതായാണ് സംശയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Train, Excise, Raid, Ganja, Accuse, Escaped, Ganja and Panmasala seized from Train. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?