കര്‍ണാടക മന്ത്രിസഭ: മന്ത്രിമാരുടെ കാര്യത്തില്‍ കല്ലുകടി, ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യവുമായി ലിംഗായത്ത് വിഭാഗം, 2 ഉപമുഖ്യമന്ത്രിമാര്‍ക്ക് സാധ്യത
ബംഗളൂരു: (www.kvartha.com 21.05.2018) രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ജെ ഡി എസ് സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങുമ്പോള്‍ വീണ്ടും കല്ലുകടി. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണെങ്കിലും ഉപമുഖ്യന്ത്രിയുടെ കാര്യത്തിലാണ് തര്‍ക്കം.
കോണ്‍ഗ്രസിന്റെ ജി പരമേശ്വരയ്യക്ക് നല്‍കാനാണ് തത്വത്തില്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ തങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് ലിംഗായത്ത് വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് സമുദായ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് കൈമാറി. അതേ സമയം, ഇരുവരെയും ചൊടിപ്പിക്കാതെ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കുമെന്നും സൂചനയുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസിലും ജെഡിഎസിലുമായി ലിംഗായത്ത് വിഭാഗക്കാരായ 20 എംഎല്‍എമാരുണ്ട്. വിജയിച്ച സീറ്റുകളുടെ എണ്ണം കൂടുതലായതിനാല്‍ കോണ്‍ഗ്രസിന് മന്ത്രിയുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. എന്നാല്‍, മന്ത്രിമാരുടെ എണ്ണം കുറഞ്ഞാലും സുപ്രധാന വകുപ്പുകള്‍ വേണമെന്നാണ് ജെ.ഡി.എസ് നിലപാട്. മുഖ്യമന്ത്രി കുമാരസ്വാമി മാത്രം ആദ്യം സത്യപ്രതിജ്ഞ ചെയ്യുകയും പിന്നീട് മന്ത്രിമാരെ തീരുമാനിക്കാമെന്നാണ് നിലവിലെ ധാരണ.
മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് ജെഡിഎസ് അധ്യക്ഷന്‍ കുമാരസ്വാമി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. സഖ്യത്തില്‍ലേര്‍പ്പെടാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ രാഹുലിനോടും സോണിയ ഗാന്ധിയോടും കൂടിക്കാഴ്ചയില്‍ കുമാരസ്വാമി നേരിട്ടു നന്ദി അറിയിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Bangalore, Karnataka, Election, Minister, Assembly, Allies mull two deputy CMs as talks begin

Powered by Info News For You

Comments
Post a Comment