കര്‍ണാടകയില്‍ 29 സീറ്റില്‍ മല്‍സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് കെട്ടിവെച്ച പണം നഷ്ടമായി; യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യയ്ക്ക്ക് 79,400 വോട്ടുകള്‍ ലഭിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 16.05.2018) ശക്തമായ ത്രികോണ മല്‍സരം നടന്ന കര്‍ണാടകയില്‍ 29 സീറ്റുകളിലേയ്ക്ക് മല്‍സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് ദയനീയ പരാജയം. 29 സീറ്റിലും കെട്ടിവെച്ച പണം പോലും പാര്‍ട്ടിക്ക് നഷ്ടമായി. ദയനീയ പരാജയത്തിന്റെ കാരണമറിയാതെ പകച്ച് നില്‍ക്കുകയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ പൃഥ്വി റെഡ്ഢി.

National, AAP, Karnataka Polls, BJP, Congress

വളരെ നല്ല പിന്തുണയുണ്ടായിട്ടും അവയൊന്നും വോട്ടായി മാറിയില്ലെന്ന് റെഡ്ഢി പറഞ്ഞു. പരാജയത്തിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ല- റെഡ്ഢി പറഞ്ഞു.

സര്‍വഗ്‌നാനഗര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ കെ ജി ജോര്‍ജിനോടാണ് റെഡ്ഢി മല്‍സരിച്ചത്. 1,861 വോട്ടുകളാണ് റെഡ്ഢിക്ക് ലഭിച്ചത്. ശാന്തിനഗറില്‍ നിന്നും മല്‍സരിച്ച മറ്റൊരു പ്രമുഖ രേണുക വിശ്വനാഥന്റെ വോട്ടുനിരക്ക് നോട്ടയ്ക്ക് തൊട്ടുമുന്‍പാണ്.

അതേസമയം ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ മികച്ച പ്രകടനം കാഴ്ച വെച്ചു. പതിനൊന്ന് സീറ്റിലേയ്ക്കാണ് സ്വരാജ് ഇന്ത്യ മല്‍സരിച്ചത്. മേലുകോട്ട് സീറ്റിലേയ്ക്ക് മല്‍സരിച്ച സ്വരാജ് ഇന്ത്യ സ്ഥാനാര്‍ത്ഥി ദര്‍ശന്‍ പുത്തന്നയ്ക്ക് 73,779 വോട്ടുകള്‍ ലഭിച്ചു. മണ്ഡലത്തില്‍ രണ്ടാം സ്ഥാനം ഇദ്ദേഹത്തിനാണ്. സ്വരാജ് ഇന്ത്യയ്ക്ക് ആകെ 79,400 വോട്ടുകളാണ് കര്‍ണാടകയില്‍ ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Yogendra Yadav-led Swaraj India also contested from 11 seats in the state. Its Darshan Puttannaiah polled 73,779 votes from Melukote seat, coming second.

Keywords: National, AAP, Karnataka Polls, BJP, Congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?