26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ടോളിവുഡില്‍; യാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായിക ബാഹുബലി താരം

(www.kvartha.com 25.05.2018) 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ടോളിവുഡില്‍ എത്തുന്നു. 'യാത്ര' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നത് ബാഹുബലി താരം ആശ്രിതാ വെമുഗന്തി. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം ആണ് സിനിമയാകുന്നത്. മെഗാതാരം മമ്മൂട്ടിയാണ് ചിത്രത്തില്‍ രാജശേഖര റെഡ്ഡിയുടെ വേഷത്തിലെത്തുക. ചിത്രം സംവിധാനം ചെയ്യുന്നത് മഹി.വി.രാഘവാണ്.

മമ്മൂട്ടിയൊഴികെ സിനിമയിലെ മറ്റ് താരങ്ങളാരൊക്കെ എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ബാഹുബലി 2ദി കണ്‍ക്ലൂഷനില്‍ അനുഷ്‌ക ഷെട്ടി അവതരിപ്പിച്ച ദേവസേന എന്ന കഥാപാത്രത്തിന്റെ ചേട്ടത്തിയായി എത്തിയ ആശ്രിതാ വെമുഗന്തി യാത്രയില്‍ മമ്മൂട്ടിയുടെ നായികയാകും എന്ന വിവരം പരസ്യമാണ്. വൈ.എസ്.ആറിന്റെ ഭാര്യയായ വിജയലക്ഷ്മിയുടെ വേഷത്തിലാണ് ആശ്രിത എത്തുക.

Mammootty returns to Telugu cinema after two decades, to play YS Rajasekhar Reddy in a biopic, Mammootty, News, Cinema, Director, Entertainment, National

മികച്ച ഭാരതനാട്യം, കുച്ചുപ്പുടി നര്‍ത്തകി കൂടിയാണ് ആശ്രിത. വേദിയില്‍ അവര്‍ നൃത്തം ചെയ്യുന്നത് കണ്ട എസ്.എസ്.രാജമൗലി ബാഹുബലിയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. തെന്നിന്ത്യന്‍ താരം ഭൂമികാ ചാവ് ളയാണ് വൈ.എസ്.ആറിന്റെ മകള്‍ ഷര്‍മിളയുടെ വേഷത്തില്‍ എത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mammootty returns to Telugu cinema after two decades, to play YS Rajasekhar Reddy in a biopic, Mammootty, News, Cinema, Director, Entertainment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?