കോഴിക്കോട്ടെ പകര്‍ച്ചപ്പനി: ചികിത്സയില്‍ കഴിയുന്ന എട്ടുപേരുടെ നിലഗുരുതരം, 25പേര്‍ നിരീക്ഷണത്തില്‍
കോഴിക്കോട് (www.evisionnews.co): പകര്‍ച്ചപ്പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എട്ടുപേരുടെ നിലഗുരുതരമെന്ന റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് രോഗബാധിതരായവര്‍ ചികിത്സയില്‍ കഴിയുന്നത്. 25 പേര്‍ നിരീക്ഷണത്തിലാണ്. സമാന വൈറസ് പനിലക്ഷണങ്ങള്‍ കണ്ടവരാണ് നിരീക്ഷണത്തിലുള്ളത്. ഗുരുതരനിലയിലായവര്‍ ഐസിയുവിലാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ നാലുപേര്‍ ഒരേ പ്രദേശത്ത് നിന്നുള്ളവരാണ്. വൈറസ് ബാധ പ്രതിരോധിക്കുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ജില്ലാ തലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.
വൈറസ് സാന്നിധ്യമുണ്ടെന്നും ശ്വസനത്തിലൂടെയും സ്രവത്തിലൂടെയുമാണ് രോഗം പകരുതെന്നും മരിച്ചവരുടെ മൃതദേഹങ്ങളുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയാറാക്കി നിരീക്ഷിച്ചു വരികയുമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പ് നടത്തി പനിലക്ഷണങ്ങള്‍ കണ്ടവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേരളത്തില്‍ മറ്റൊരിടത്തും ഇത്തരത്തിലുള്ള വൈറസ് കണ്ടെത്തിയിട്ടില്ലെന്നും പതിനാലു ജില്ലകളിലും ഇതിനുള്ള അലേര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
പകര്‍ച്ച പനി ബാധിച്ച് വടക്കന്‍ കേരളത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക ആരോഗ്യ സംഘം പരിശോധന നടത്തിയിരുന്നു.
കോഴിക്കോട് പേരാമ്പ്രക്ക് അടുത്ത് ചങ്ങാരേത്തിലാണ് മൂന്നുപേര്‍ മരിച്ചത്. രക്തസാമ്പിളുകളില്‍ ഫലം നാളെ വൈകിട്ടോടെ ലഭിക്കും. എങ്കിലും ആശങ്കയുടെ കാര്യമില്ലെന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ പറഞ്ഞു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഘം പേരാമ്പ്രയിലെ വീട്ടിലെത്തി പരിശോധന നടത്തുന്നുണ്ട്. നവമാധ്യമങ്ങളിലൂടെ മരണത്തിന് കാരണം നിബ വൈറസാണെന്ന തരത്തില്‍ പ്രചരിക്കുന്നത് നാട്ടുകാര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
മൃഗങ്ങളില്‍ നിന്നുമാണ് വൈറസ് പടരുന്നത്. ഇവിടുത്തെ മുയലിന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. പ്രദേശത്തെ മാത്രമുണ്ടായ സംഭവമാണെന്നും ഒരു കുടുംബത്തിലുള്ളവര്‍ക്ക് മാത്രമാണ് രോഗം ഉണ്ടായിരിക്കുന്നതെന്നും ആരോഗ്യസംഘം പറഞ്ഞു. എങ്കിലും പ്രദേശത്തുള്ളവര്‍ വലിയ ആശങ്കയിലാണുള്ളത്. 30ലധികം കുടുംബങ്ങള്‍ ഇവിടെ നിന്നും മാറി താമസിച്ചു. കഴിഞ്ഞ ദിവസം ഇവിടെ സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പില്‍ 150തോളം ആളുകള്‍ രക്തപരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment