സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച, 25 വരെ കാസര്‍കോട് പെരുമ

കാസര്‍കോട്: (www.kasargodvartha.com 18.05.2018) സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും ആനുകൂല്യ വിതരണവും 19ന് കാഞ്ഞങ്ങാട് നടക്കുമെന്ന് കലക്ടര്‍ കെ ജീവന്‍ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്‌സ്റ്റാന്‍ഡില്‍ വൈകിട്ട് നാലിന് മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. പി കരുണാകരന്‍ എംപി മുഖാതിഥിയാകും. എംഎല്‍എമാരയ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍, എം രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാഞ്ഞങ്ങാട് നിന്ന് ഘോഷയാ്രത ഉണ്ടാകും.
Kerala, kasaragod, news, Government, Anniversary, Inauguration, 2nd anniversary of state Govt.: Dist level inauguration on 19th

25 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്‌സ്റ്റാന്‍ഡില്‍ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയും സാംസ്‌കാരിക പരിപാടികളും സെമിനാറും അടങ്ങുന്ന കാസര്‍കോട് പെരുമ നടക്കും. വൈകിട്ട് 6.30ന് കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. കുടുംബശ്രീയുടെ ഫുഡ്‌കോര്‍ട്ടും മില്‍മയുടെ പാര്‍ലറും ഉണ്ടാകും. കാഞ്ഞങ്ങാടും ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും സെമിനാറുകള്‍, സിനിമാ പ്രദര്‍ശനം എന്നിവയും ഉണ്ടാകും. ശനിയാഴ്ച കാഞ്ഞങ്ങാട് കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ പഴയകാല ഗാനങ്ങളുടെ അവതരണം പാട്ടോര്‍മ. 20ന് പകല്‍ മൂന്നിന് കാസര്‍കോടിന്റെ സാംസ്‌കാരിക വൈവിധ്യം വിഷയത്തില്‍ സെമിനാര്‍. വൈകിട്ട് 6.30ന് കേരള ഫോക്‌ലോര്‍ അക്കാദമിയുടെ നാടന്‍ കലാമേള, ഭാരത്ഭവന്റെ ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍ കലാമേള, ഹോമിയോ വകുപ്പിന്റെ നാടകം, കുടുംബശ്രീയുടെ കലാപരിപാടികള്‍.

21ന് പകല്‍ മൂന്നിന് മാലിന്യ സംസ്‌കരണവും ആരോഗ്യസംരക്ഷണവും വിഷയത്തില്‍ സെമിനാര്‍. വൈകിട്ട് 6.30ന് പൂരക്കളി അക്കാദമിയുടെ പൂരക്കളി, മറത്തുകളി, നെഹ്‌റു യുവകേന്ദ്ര കലാസംഘങ്ങളുടെ അലാമിക്കളി, മംഗലംകളി, നാടന്‍കലാമേള. 22ന് തുളു അക്കാദമിയുടെ യക്ഷഗാനം. 23ന് പകല്‍ മൂന്നിന് കുടുംബശ്രീയും തൊഴില്‍ സംരഭങ്ങളും വിഷയത്തില്‍ സെമിനാര്‍. വൈകിട്ട് 6.30ന് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ഇശല്‍രാവ്. 24ന് വൈകിട്ട് 6.30ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മോഹിയാട്ടം, ഭരതനാട്യം, കൂച്ചുപ്പുഡി, ഹോമിയോ വകുപ്പിന്റെയും എക്‌സൈസ് വകുപ്പിന്റെയും കലാപരിപാടികള്‍. 25ന് വൈകിട്ട് 4.30ന് സമാപന സമ്മേളനം. തുടര്‍ന്ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം കരുണ.

24ന് ജില്ലാ സ്ഥാപക ദിനത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന വികസന സെമിനാര്‍ വ്യവസായ മന്ത്രി ഏ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. 22ന് പകല്‍ മൂന്നിന് കാഞ്ഞങ്ങാട് ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ്. ചലച്ചിത്ര അക്കാദമിയുടെ സിനിമാ പ്രദര്‍ശനം 22, 23 തിയതികളില്‍ ബേഡകം, 24ന് നിലേശ്വരം പടിഞ്ഞാറ്റേ കൊവ്വല്‍, 25, 26 തിയതികളില്‍ ചെറുവത്തൂര്‍ കാരി എന്നിവിടങ്ങളില്‍ നടക്കും. എഡിഎം എന്‍ ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

$ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ്‌സ്റ്റാന്‍ഡില്‍ ഉല്‍പന്ന പ്രദര്‍ശന വിപണന മേള

$ സാംസ്‌കാരിക പരിപാടികളും സെമിനാറും

$ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ചലച്ചിത്ര പ്രദര്‍ശനം

$ 24ന് ജില്ലാ സ്ഥാപക ദിനത്തില്‍ കാസര്‍കോട് വികസന സെമിനാര്‍. മന്ത്രി ഏ സി മൊയ്തീന്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Government, Anniversary, Inauguration, 2nd anniversary of state Govt.: Dist level inauguration on 19th


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?