ഗാലറിയില്‍ വിക്കിങ്ങ് ക്ലാപ്പ്‌കൊണ്ട് വിസ്മയം തീര്‍ക്കാന്‍ ആരാധക്കൂട്ടവും കളിക്കളത്തില്‍ പന്തുകൊണ്ട് ഇന്ദ്രജാലം തീര്‍ക്കാന്‍ എന്തിനുംപോന്ന കളിക്കാരും; കാല്‍പ്പന്ത് മേളക്കൊരുങ്ങി ഐസ്‌ലാന്‍ഡിന്റെ കുഞ്ഞന്‍പട; ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു

റെയ്ക്ജാവിക്: (www.kvartha.com 22.05.2018) കന്നി ലോകകപ്പിനെത്തുന്ന ഐസ്‌ലാന്‍ഡിന്റെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ഹെയ്മിര്‍ ഹാല്‍ഗ്രിംസണാണ് ടീമിനെ പ്രഖ്യാപിച്ചത്.

2016 യൂറോ കപ്പില്‍ താരപ്പകിട്ടുമായെത്തിയ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചതോടെയാണ് ഐസ്‌ലാന്‍ഡ് ഫുട്‌ബോള്‍ ടീം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. മൂന്നരലക്ഷം മാത്രം ജനസംഖ്യയുള്ള ഐസ്‌ലാന്‍ഡില്‍ ഫുട്‌ബോളിന് വന്‍ സ്വീകാര്യതയാണുള്ളത്. കളിക്കളത്തില്‍ തങ്ങളുടെ ടീമിനെ പ്രചോദിപ്പിക്കാന്‍ ഗാലറിയില്‍ വിക്കിങ്ങ് ക്ലാപ്പുകൊണ്ട് വിസ്മയം തീര്‍ക്കുന്ന ആരാധകവൃന്ദം റഷ്യന്‍ ലോകകപ്പിലും കാഴ്ച്ചവിരുന്നൊരുക്കാനുണ്ടാവും.

Sports, News, Football, Fifa, World Cup, Iceland, Russia, Euro Cup, Fans, Iceland's World Cup Squad Announced

Sports, News, Football, Fifa, World Cup, Iceland, Russia, Euro Cup, Fans, Iceland's World Cup Squad Announced

ഐസ്‌ലാന്‍ഡ് ടീം

ഗോള്‍കീപ്പര്‍മാര്‍: ഹാന്നസ് തോര്‍ ഹാല്‍ഡോര്‍സണ്‍ (റാന്‍ഡേര്‍സ് എഫ് സി), റുണാര്‍ അലക്‌സ് റുണാര്‍സണ്‍(നോര്‍ഡ്ജാലന്‍ഡ്), ഫ്രെഡ്രിക്ക് സ്‌ക്രാം (റോസ്‌കില്‍ഡെ)

ഡിഫന്‍ഡര്‍മാര്‍: ബികിര്‍ മാര്‍ സാവേര്‍സണ്‍ (വാലുര്‍), റാഗ്നര്‍ സിഗുഡ്‌സണ്‍ (റോസ്‌റ്റോവ്), കാരി അര്‍നാസണ്‍(അബര്‍ഡീന്‍), അരി ഫ്രെയര്‍ സ്‌കുറാസണ്‍ (ലോകെറെന്‍), സ്വെറിര്‍ ഇന്‍ഗി ഇന്‍ഗാസണ്‍(റോസ്‌റ്റോവ്), ഹോര്‍ഡര്‍ ജോഗ്വിന്‍ മാഗനുസണ്‍(ബ്രിസ്റ്റള്‍ സിറ്റി), സാമുവല്‍ കാരി ഫ്രിഡ്രിസണ്‍(വലേറേംഗാ), ഹോള്‍മാര്‍ ഓണ്‍ എയ്‌ജോല്‍ഫ്‌സണ്‍ (ലെവ്‌സ്‌കി സോഫിയ)

മിഡ്ഫീല്‍ഡര്‍മാര്‍: ആരോണ്‍ ഐനര്‍ ഗുണ്ണേര്‍സണ്‍ (കാര്‍ഡിഫ്), ഗില്‍ഫി സിഗുഡ്‌സണ്‍(എവര്‍ട്ടണ്‍), എമില്‍ ഹാല്‍ഫ്രഡ്‌സണ്‍(ഉദിനിസെ), ബിര്‍കിര്‍ ജാര്‍നാസണ്‍(ആസ്റ്റണ്‍ വില്ല), ജൊഹാന്‍ബര്‍ഗ് ഗുഡ്മുണ്‍സണ്‍(ബേണ്‍ലി), ഒലാഫുര്‍ ഇന്‍ഗിസ്‌കുലാസണ്‍(കറാബുക്‌സ്‌പോര്‍), ആര്‍നര്‍ ഇന്‍ഗ്വി ട്രൗസ്റ്റാസണ്‍ (മാല്‍മോ), റൂറിക്ക് ഗിസ്ലാസണ്‍(സന്തൗസന്‍)

സ്‌ട്രൈക്കര്‍മാര്‍: ആല്‍ഫ്രഡ് ഫിന്‍ബോഗാസണ്‍ (ഓഗ്‌സ്ബര്‍ഗ്), ജോണ്‍ ഡാഡി ബോഡ്വാര്‍സണ്‍(റീഡിങ്ങ്), ജോണ്‍ ബെര്‍ഗ്മാന്‍ സിഗുര്‍ഡാസണ്‍(റോസ്‌റ്റോവ്), ആല്‍ബര്‍ട്ട് ഗുഡ്മുണ്‍സണ്‍(പി എസ് വി ഐന്തോവന്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Football, Fifa, World Cup, Trending, Iceland, Russia, Euro Cup, Fans, Iceland's World Cup Squad Announced


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?