പാലക്കാട് നഗരസഭയില്‍ ബി ജെ പിക്കെതിരെയുള്ള അവിശ്വാസപ്രമേയം 23ന്
പാലക്കാട്: (www.kvartha.com 19.05.2018) ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ വിദ്യാഭ്യാസ കലാ കായികകാര്യ സ്ഥിരംസമിതി അധ്യക്ഷക്കെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച 23ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നഗരകാര്യ വകുപ്പ് റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ മൃണ്‍മയി ജോഷിയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുക.
കഴിഞ്ഞ ഏഴാം തീയതിയാണ് അധ്യക്ഷ കെ.ദിവ്യയുടെ പേരില്‍ സ്ഥിരം സമിതിയിലെ യു.ഡി.എഫിന്റെ നാല് കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയം നല്‍കിയത്. എട്ട് അംഗങ്ങളാണ് വിദ്യാഭ്യാസ കലാകായികകാര്യ സ്ഥിരം സമിതിയിലുള്ളത്.
ഇതില്‍ ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളും യു.ഡി.എഫിന്റെ നാല് അംഗങ്ങളും സി.പി.എമ്മിന്റെ ഒരു അംഗവുമാണ് ഉള്ളത്. ഘട്ടംഘട്ടമായാണ് നഗരസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. ആറ് സ്ഥിരം സമിതികളിലുള്ളതില്‍ അഞ്ച് സ്ഥിരംസമിതികളുടെയും അധ്യക്ഷര്‍ക്കെതിരെ അവിശ്വാസ പ്രമേയം നല്‍കി.
ഇനി ധനകാര്യ സ്ഥിരംസമിതിക്കെതിരെയാണ് അവിശ്വാസം നല്‍കാത്തത്. അവിശ്വാസം നല്‍കിയതില്‍ മൂന്ന് സ്ഥിരംസമിതികളെയും നീക്കി. ക്ഷേമകാര്യം, വികസനകാര്യം, പൊതുമരാമത്ത് എന്നീ സ്ഥിരംസമിതി അധ്യക്ഷരെയാണ് അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയത്.

Keywords: Palakkad municipality, no-confidence motion against BJP on 23rd, Palakkad, News, Politics, Education, Municipality, Meeting, UDF, BJP, Kerala.
Powered by Info News For You

Comments
Post a Comment