വാജുഭായ് വാലയുടെ നീക്കം കുമാരസ്വാമിയുടെ അച്ഛന്‍ ദേവഗൗഡയോടുള്ള മധുരപ്രതികാരം, നീണ്ട 22 വര്‍ഷങ്ങള്‍ക്ക് മുമ്പേറ്റ മുറിവിനുള്ള തിരിച്ചടി, അന്ന് പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ നാണംകെടുത്തിയത് ഗുജറാത്ത് പാര്‍ട്ടി അധ്യക്ഷനായ വാജുഭായ് വാലയെ

ബംഗളുരു: (www.kvartha.com 17.05.2018) തനിച്ച് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയെ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് കുമാരസ്വാമിയുടെ അച്ഛന്‍ ദേവഗൗഡയോടുള്ള നീണ്ട 22 വര്‍ഷത്തെ മധുരപ്രതികാരം. കേവല ഭൂരിപക്ഷത്തില്‍ കൂടുതല്‍ പിന്തുണയുണ്ടെന്ന് കാട്ടി കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം നല്‍കിയ കത്ത് പരിഗണിക്കാതെയായിരുന്നു മുന്‍ ബിജെപി നേതാവും ഗുജറാത്ത് മന്ത്രിയും ഒക്കെയായിരുന്ന ഗവര്‍ണറുടെ തീരുമാനം.

നീണ്ട 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 1996 ല്‍ ഇപ്പോഴത്തെ ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ അച്ഛന്‍ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് തനിക്കേറ്റ തിരിച്ചടിക്കുള്ള പ്രതികാരമാണ് വാജുഭായ് വാല നല്‍കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Bangalore, National, News, Politics, B.S.Yeddyurappa, BJP, Congress, When ‘PM Deve Gowda’ dismissed present Karnataka governor Vajubhai Vala’s govt.

1996 ല്‍ വാജുഭായ് വാല ഗുജറാത്ത് ബിജെപി അധ്യക്ഷനായിരുന്ന കാലത്താണ് സംഭവം. ബിജെപിയുടെ സുരേഷ് മെഹ്ത മുഖ്യമന്ത്രിയായി. എന്നാല്‍ കോണ്‍ഗ്രസിന്റെ ഇടപെടലിനെ തുടര്‍ന്ന് ബിജെപി നേതാവായിരുന്ന ശങ്കര്‍സിംഗ് വഗേല വിമതസ്വരം ഉയര്‍ത്തി രംഗത്തെത്തി. 40 എംഎല്‍എമാരുടെ പിന്തുണ ഉയര്‍ത്തിക്കാട്ടിയായിരുന്നു വഗേല രംഗത്തെത്തിയത്.

182 അംഗനിയമസഭയില്‍ 121 എംഎല്‍എമാരായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ വഗേലയും സംഘവും പിന്‍മാറിയതോടെ ബിജെപി ന്യൂനപക്ഷമായി. ഇതോടെ സുരേഷ് മെഹ്തയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗുജറാത്ത് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സഭാന്തരീക്ഷം കലുഷിതമായതോടെ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ തന്നെ മുന്നിട്ടിറങ്ങി. സുരേഷ് മെഹ്തയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഉത്തരവിറക്കി. ഇതോടെ ബിജെപിക്കും മെഹ്തയ്ക്കും ഭരണം നഷ്ടമായി. ഈ നാണക്കേടിന്റെ ഭാരം താങ്ങേണ്ടിവന്നത് പാര്‍ട്ടി അധ്യക്ഷനായിരുന്ന വാജുഭായ് വാലയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ് വാജുഭായ് വാല. 2002 ല്‍ മോദിക്ക് മത്സരിക്കാനായി തന്റെ സ്ഥിരം മണ്ഡലമായ രാജ്കോട്ട് വെസ്റ്റ് ഒഴിഞ്ഞ് കൊടുത്ത അദ്ദേഹം വിവിധ മന്ത്രിസഭകളില്‍ ധനമന്ത്രിയായും സേവനമനുഷ്ഠിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bangalore, National, News, Politics, B.S.Yeddyurappa, BJP, Congress, When ‘PM Deve Gowda’ dismissed present Karnataka governor Vajubhai Vala’s govt.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?