ഡിസ്‌പ്ലെയില്‍ തന്നെ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍; പുതിയ ഫീച്ചറുമായി വിവോ എക്‌സ് 21

ബെയിജിംഗ്: (www.kvartha.com 30.05.2018) ഡിസ്‌പ്ലെയില്‍ തന്നെ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്ന ഫീച്ചറുമായി വിവോയുടെ പുതിയ മോഡല്‍. വിവോ എക്‌സ് 21 ആണ് ഡിസ്‌പ്ലെയില്‍ തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായി പുറത്തിറങ്ങിയിരിക്കുന്നത്. വിവോയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട് ഫോണായാണ് വിവോ എക്‌സ് 21 എത്തുന്നത്. വിവോ എക്‌സ് 21 നെക്കുറിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം ഉണ്ടായത്.


ഫോണ്‍ ഡിസ്‌പ്ലേയില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമായി എത്തുന്ന ആദ്യ മോഡലാണ് വിവോ എക്‌സ് 21. 128 ജിബി സ്റ്റോറേജാണ് വിവോ എക്‌സ് 21 വാഗ്ദാനം ചെയ്യുന്നത്. ക്വാല്‍ക്കോം സ്‌നാപ് ഗ്രാഗണ്‍ 660 പ്രോസസറാണ് വിവോ എക്‌സ് 21 ന്റെ പ്രത്യേകത.

35,999 രൂപയാണ് വിവോ എക്‌സ് 21 ന്റെ വില എന്നാണ് റിപ്പോര്‍ട്ട്. 6.28 ഇഞ്ച് ഡിസ്‌പ്ലേ, 3,200 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഫോണ്‍ വാങ്ങാന്‍ സാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Technology, Mobile Phone, Smart Phone, Finger, Print, Vivo X21 Is India's First Smartphone With an In-Display Fingerprint Sensor, China. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?