വായ്പ തട്ടിപ്പ്;21 പൊതുമേഖല ബാങ്കുകളുടെ നഷ്ടം 25,775 കോടി രൂപ
മുംബൈ:(www.kvartha.com 28/05/2018) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടന്ന വായ്പ തട്ടിപ്പില്‍ രാജ്യത്തെ 21 പൊതുമേഖല ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 25,775 കോടി രൂപ. ചന്ദ്രശേഖര്‍ ഗൗഡ് എന്നയാള്‍ നല്‍കിയ അപേക്ഷയില്‍ വിവരാവകാശ രേഖപ്രകാരമുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിനാണ് ഏറ്റവും വലിയ നഷ്ടം. 6461.13 കോടി രൂപ. ചന്ദ്രശേഖര്‍ ഗൗഡ് നല്‍കിയ അപേക്ഷയില്‍ ഈ മാസം 15ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് നഷ്ടം സംഭന്ധിച്ച വിവരം ലഭ്യമായത്.
പി.എന്‍.ബിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തട്ടിപ്പ് നടത്തിയിരിക്കുന്നത് വജ്ര വ്യാപാരികളായ നീരവ് മോഡിയും ബന്ധു മെഹുല്‍ ചോക്സിയുമാണ്. ഈ കേസില്‍ നിലവില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. പി.എന്‍.ബിയിലെ 12,636 കോടിയുടെ തട്ടിപ്പില്‍ സി.ബി.ഐ രണ്ട് കുറ്റപത്രങ്ങള്‍ ഇതിനകം സമര്‍പ്പിച്ചു കഴിഞ്ഞു.
ഐഡിബിഐ ബാങ്കിന് 1,116.53 കോടിയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,095.84 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 1,084.50 കോടിയും ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 1,029.23 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 1,015.79 കോടിയും നഷ്ടം വന്നിട്ടുണ്ട്. കോര്‍പറേഷന്‍ ബാങ്കില്‍ നിന്ന് 970.89 കോടിയും യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 880.53 കോടിയും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ നിന്ന് 650.കോടിയും സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് 455.05 കോടിയും തട്ടിപ്പ് നടന്നിട്ടുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 90.01 കോടിയും കാനറ ബാങ്കില്‍ നിന്ന് 190.77 കോടിയും ദേന ബാങ്കില്‍ നിന്ന് 89.25 കോടിയും വിജയ ബാങ്കില്‍ നിന്ന് 28.58 കോടിയും ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 24.23 കോടിയും
എസ്.ബി.ഐയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ കേസുകളിലായി 2390.75 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,928.25 കോടിയും ആന്ധ്ര ബാങ്കിന് 1303.30 കോടിയും ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2,224.86 കോടിയും അലഹബാദ് ബാങ്കിന് 1,520.37 കോടിയും യുകോ ബാങ്കിന് 1,224.64 കോടിയും നഷ്ടപ്പെട്ടുവെന്ന് ആര്‍.ബി.ഐ വ്യക്തമാക്കുന്നു.
വായ്പ തട്ടിപ്പുകള്‍ കൂടുന്നതോടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ 'കടുത്ത അസ്വസ്ഥതയാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ജയന്തിലാല്‍ ഭണ്ഡാരി അഭിപ്രായപ്പെട്ടു. ബാങ്കുകള്‍ വലിയ സാമ്പത്തിക നഷ്ടം മാത്രമല്ല നേരിടുന്നത്, ഭാവിയില്‍ പുതിയ വായ്പകള്‍ അനുവദിക്കുന്നതിനെയും ഇത് ദോഷമായി ബാധിക്കും. ഈ സ്ഥിതി സമ്പദ്വ്യവസ്ഥയ്ക്ക് ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു ലക്ഷം രൂപ മുതലുള്ള വായ്പ തട്ടിപ്പുകള്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ആര്‍.ബി.ഐ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തട്ടിപ്പുകളുടെ എണ്ണമോ അവയുടെ സ്വഭാവമോ ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Bank, Cheating, Business, RBI, CBI, Investigates,Public banks lost 25,775 crore Rs in last financial year

Powered by Info News For You

Comments
Post a Comment