നിപ്പ വൈറസ്; ശുശ്രൂഷയ്ക്കിടെ രോഗം ബാധിച്ച് മരിച്ച ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കും, ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി, മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ

തിരുവനന്തപുരം: (www.kvartha.com 23.05.2018) നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ വടകര പുത്തൂര്‍ പറമ്പത്ത് സജീഷിന്റെ ഭാര്യ ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു കൂടാതെ സജീഷിന് സര്‍ക്കാര്‍ ജോലിയും നല്‍കും. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപാ വീതവും നല്‍കും.

Breaking News: Kerala govt offers job, compensation to kin of nurse killed by Nipah virus, Thiruvananthapuram, News, Trending, Family, Nurse, Compensation, Cabinet, Kerala

രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ മന്ത്രിസഭ തൃപ്തി രേഖപ്പെടുത്തി. രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന്റെ സഹായത്തിലും മന്ത്രിസഭ തൃപ്തി രേഖപ്പെടുത്തി.

Keywords: Breaking News: Kerala govt offers job, compensation to kin of nurse killed by Nipah virus, Thiruvananthapuram, News, Trending, Family, Nurse, Compensation, Cabinet, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?