കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തര്‍; 2019 ലെ പൊതുതെരഞ്ഞെടുപ്പിലും മോഡി തരംഗം, രാഹുലിന്റെ ജനസമ്മതിയും ഉയര്‍ന്നിട്ടുണ്ടെന്ന് എബിപി ന്യൂസ്

ന്യൂഡല്‍ഹി: (www.kvartha.com 25.05.2018) കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തര്‍, 2019 ലെ പൊതുതെരഞ്ഞെടുപ്പിലും മോഡി തരംഗം തുടരുമെന്ന് എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വേ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന്റെ നാലുവര്‍ഷം വിലയിരുത്തുന്നതാണു സര്‍വേ. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയാല്‍ എന്‍ഡിഎ മുന്നണിക്കു കേവല ഭൂരിപക്ഷം ലഭിക്കും . പ്രവചിക്കുന്ന സീറ്റ് 274. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 336 സീറ്റാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയത്.

യുപിഎയ്ക്ക് 164 സീറ്റും മറ്റുള്ളവര്‍ക്ക് 105 സീറ്റ് വീതവുമാണു ലഭിക്കുക. എന്നാല്‍, 2019 ല്‍ മോഡി സര്‍ക്കാരിന് ഭരിക്കാന്‍ അവസരം ലഭിക്കില്ലെന്നു കരുതുന്നവരാണു സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം പേരും. തൊഴിലില്ലായ്മയും വിലവര്‍ധനയുമാണു വോട്ടര്‍മാരെ എന്‍ഡിഎ സര്‍ക്കാരിനു എതിരാക്കുന്നത്. ഭൂരിപക്ഷം ഹിന്ദു സമുദായക്കാരിലും സര്‍ക്കാര്‍ വിരുദ്ധ മനോഭാവമുണ്ടെന്നും സര്‍വേയില്‍ പറയുന്നു. നോട്ടുനിരോധനം, തൊഴിലില്ലായ്മ, ജിഎസ്ടി, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍, വരുമാനത്തിലെ കുറവ് തുടങ്ങിയവയാണു സര്‍ക്കാരിനു വെല്ലുവിളി ഉയര്‍ത്തുന്നത്.

Narendra Modi-led BJP to retain power in 2019, says survey, New Delhi, News, Politics, Prime Minister, Narendra Modi, Survey, Rahul Gandhi, Religion, Media, National

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് അസംതൃപ്തി വര്‍ധിക്കുകയാണ്. മോഡി സര്‍ക്കാരിനെക്കുറിച്ചുള്ള മതിപ്പില്‍ അസംതൃപ്തിക്കാരുടെ എണ്ണം കൂടുകയാണെന്നും സര്‍വേ പറയുന്നു. 2017 മേയില്‍ 27 ശതമാനമായിരുന്നു അസംതൃപ്തി. 2018 ജനുവരിയില്‍ 40 ആയും ഇപ്പോള്‍ 47 ശതമാനമായും ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ അസംതൃപ്തരുടെ എണ്ണത്തിലെ വര്‍ധന 20 ശതമാനം.

മോഡിയുടെ ജനപ്രീതിയിലും ഇടിവുണ്ടായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജനസമ്മതനായെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേര്‍ മോഡിയെ നിര്‍ദേശിക്കുമ്പോള്‍ 24 ശതമാനം വിരല്‍ചൂണ്ടുന്നതു രാഹുല്‍ ഗാന്ധിയിലേക്കാണ്. 2018 ജനുവരിയില്‍ മോഡിയും രാഹുലും തമ്മില്‍ ജനപ്രീതിയില്‍ 17 ശതമാനത്തിന്റെ അന്തരമുണ്ടായിരുന്നു. ഇപ്പോഴത് 10 ശതമാനമായി കുറഞ്ഞു.

അതിനിടെ നിര്‍മ്മലമായ ലക്ഷ്യം ശരിയായ വികസനം, 2019ല്‍ വീണ്ടും മോഡി സര്‍ക്കാര്‍, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന സൂചന നല്‍കി പുതിയ മുദ്രാവാക്യം ബി.ജെ.പി പുറത്തിറക്കിക്കഴിഞ്ഞു. ഭരണ ചക്രത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന മോഡി സര്‍ക്കാര്‍ വികസനം എന്നതിലുപരി അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ ഊന്നിയ പ്രചരണത്തിനാണ് ഇത്തവണ ഊന്നല്‍ കൊടുക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം അബ് കി ബാര്‍ മോഡി സര്‍ക്കാര്‍ (ഇത്തവണ മോഡി സര്‍ക്കാര്‍) എന്ന ടാഗ് ലൈനായിരുന്നു ബി.ജെ.പിയെ വിജയിപ്പിച്ച സൂത്രവാക്യം.

ശനിയാഴ്ച ഒഡീഷയില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തെ തന്റെ ഭരണ നേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതുജനത്തിന് മുന്നില്‍ അവതരിപ്പിക്കും. അതേസമയം, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ മുന്നോട്ടുള്ള നയപരിപാടികള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ എന്‍.ഡി.എ സര്‍ക്കാര്‍ അവതരിപ്പിച്ച വികസന പദ്ധതികള്‍ അടങ്ങുന്ന മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ പുറത്തിറക്കും.

48 മാസത്തെ മോഡിയുടെ പ്രവര്‍ത്തന വിജയങ്ങള്‍ കഴിഞ്ഞ 48 വര്‍ഷത്തെ ഇന്ത്യയുടെ വികസന ചരിത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള താരതമ്യത്തിനാണ് ബി.ജെ.പി ഒരുങ്ങുന്നത്. ഗ്രാമങ്ങളിലെ വൈദ്യുതിവല്‍കരണം, പാചകവാതക വിതരണം തുടങ്ങി ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വരെ ഇതില്‍ ഉള്‍പ്പെടും. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ കോറിഡോര്‍ പദ്ധതി സര്‍ക്കാരിന്റെ ഏറ്റവും വലിയ വികസന നേട്ടമായാണ് ബി.ജെ.പി നേതൃത്വം വിലയിരുത്തപ്പെടുന്നത്.

Keywords: Narendra Modi-led BJP to retain power in 2019, says survey, New Delhi, News, Politics, Prime Minister, Narendra Modi, Survey, Rahul Gandhi, Religion, Media, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?