2019ഓടെ ഗംഗയുടെ 70 ശതമാനം വൃത്തിയാക്കും: നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: (www.kvartha.com 26.05.2018) രണ്ടായിരത്തി പത്തൊമ്പത് മാര്‍ച്ചോടുകൂടി ഗംഗ നദിയുടെ എഴുപത് ശതമാനം വൃത്തിയാക്കുമെന്ന് കേന്ദ്ര നദിതട വികസന മന്ത്രി നിതിന്‍ ഗഡ്കരി. ഇത് തന്റെ വെല്ലുവിളിയാണെന്നും ഇത് നടന്നില്ലെന്നില്ലെങ്കില്‍ അക്കാര്യം മാധ്യമങ്ങള്‍ക്ക് ബ്രേക്കിംഗ് ന്യൂസായി നല്‍കാമെന്നും ഗഡ്കരി പറഞ്ഞു.

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ വലിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഗംഗയെ ശുദ്ധിചെയ്യല്‍.

National, Ganga River

നമാമി ഗംഗ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തി 195 പ്രൊജക്ടുകള്‍ക്കായി 20,000 കോടി രൂപ നല്‍കി കഴിഞ്ഞു. മാലിന്യങ്ങള്‍ ഒഴുക്കി കളയുന്നതിനുള്ള സൗകര്യങ്ങള്‍, ഘാട്ടുകള്‍, ക്രമറ്റോറിയങ്ങള്‍, നദീതട വികസന പദ്ധതികള്‍, നദീ ഉപരിതലം വൃത്തിയാക്കല്‍ തുടങ്ങി നിരവധി പദ്ധതികള്‍ പ്രൊജക്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ ചുമതല നിതിന്‍ ഗഡ്കരി ഏറ്റെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Namai Gange, a national mission to clean Ganga river, is a flagship programme of Modi government. Gadkari was made incharge of the Ministry of Water Resource, River Development and Ganga Rejuvenation in September last year.

Keywords: National, Ganga River



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?