താനൊരു അവസരവാദിയല്ല; മുഖ്യമന്ത്രിപദം ദൈവവും ജനങ്ങളും ഏല്‍പിച്ച ഉത്തരവാദിത്തം, 2006 ലെ പിഴവ് ഇത്തവണ ആവര്‍ത്തിക്കില്ലെന്നും കുമാരസ്വാമി

ന്യൂഡെല്‍ഹി: (www.kvartha.com 21.05.2018) താനൊരു അവസരവാദിയല്ല, മുഖ്യമന്ത്രിപദം ദൈവവും ജനങ്ങളും ഏല്‍പിച്ച ഉത്തരവാദിത്തമാണെന്നും 2006 ലെ പിഴവ് ഇത്തവണ ആവര്‍ത്തിക്കില്ലെന്നും നിയുക്ത കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്. ഡി. കുമാരസ്വാമി.

ജനങ്ങള്‍ കരുതുന്നത് പോലെ താനൊരു അവസരവാദിയല്ല, അത് തെളിയിക്കുന്നതിന് വേണ്ടിയാണ് താനിപ്പോള്‍ മുഖ്യമന്ത്രിയാകുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Wanted to become king through people’s mandate, not like this: HD Kumaraswamy , New Delhi, News, Politics, Karnataka, Chief Minister, Trending, Congress, Rahul Gandhi, Supreme Court of India, Water, National

വീണ്ടും കൂട്ടുകക്ഷി രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണല്ലോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന മറുപടിയാണ് കുമാരസ്വാമി നല്‍കിയത്. ദൈവവും ജനങ്ങളും എന്നെ ഏല്‍പിച്ച ഉത്തരവാദിത്തമാണിത്. ജനങ്ങളോടുള്ള പ്രതിബദ്ധത ഈ സ്ഥാനത്തിരുന്ന് ഞാന്‍ തെളിയിക്കും. മുഖ്യമന്ത്രിയാകുന്ന സാഹചര്യം എന്താണെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. 2006ല്‍ ഉണ്ടായതിന് സമാനമായ സാഹചര്യമാണിപ്പോഴുള്ളത്. എന്നാല്‍, അന്നത്തെ പിഴവ് ഇത്തവണ ആവര്‍ത്തിക്കില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

ജനതാദള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വേണ്ടി പൊതുമിനിമം പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ പൊതുമിനിമം കമ്മിറ്റിയില്‍ ആരൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ എന്തായാലും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയേയും വിശ്വാസത്തില്‍ എടുത്തായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ സുപ്രീം കോടതി വിധി പ്രകാരം തമിഴ്‌നാടിന് ജലം നല്‍കണമെന്ന നടന്‍ രജനികാന്തിനുള്ള മറുപടിയും അദ്ദേഹം നല്‍കി. രജനിയെ കര്‍ണാടകയിലെ അണക്കെട്ടുകള്‍ കാണാന്‍ ക്ഷണിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കര്‍ണാടകയില്‍ ആവശ്യത്തിനു വെള്ളമുണ്ടെങ്കില്‍ മാത്രമേ തമിഴ്‌നാടിന് കൊടുക്കാനാവൂ. അണക്കെട്ടുകളിലെ അവസ്ഥ നേരിട്ട് കണ്ട് മനസിലാക്കാന്‍ രജനികാന്തിനെ കര്‍ണാടകയിലേക്ക് ക്ഷണിക്കുകയാണ്. കര്‍ണാടകയിലെ കര്‍ഷകരുടെ നിലപാട് അറിയട്ടെ. എന്നിട്ടും വെള്ളം വേണമെന്ന് തന്നെയാണ് നിലപാടെങ്കില്‍ നമുക്കു ചര്‍ച്ച ചെയ്യാം എന്നും കുമാരസ്വാമി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wanted to become king through people’s mandate, not like this: HD Kumaraswamy , New Delhi, News, Politics, Karnataka, Chief Minister, Trending, Congress, Rahul Gandhi, Supreme Court of India, Water, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?