2000 റിയാലില്‍ നിന്ന് തുക ഒറ്റയടിക്ക് വെട്ടിക്കുറച്ചു; ഇനി 300 റിയാലുണ്ടെങ്കില്‍ സഊദിയിലേക്കുള്ള സന്ദര്‍ശക വിസ റെഡി

ജിദ്ദ: (www.kvartha.com 02.05.2018) സഊദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക വെട്ടിക്കുറച്ചതായി ട്രാവല്‍സ് ഏജന്റുമാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. നിലവില്‍ 2000 റിയാലാണ് സന്ദര്‍ശക വിസക്കുള്ള തുക. ഇപ്പോള്‍ 300 റിയാലായാണ് പുതിയ വിസയുടെ സ്റ്റാമ്പിങ് ചാര്‍ജ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും ബുധനാഴ്ച മുതല്‍ പുതിയ തുക ഈടാക്കുമെന്നും വിവിധ ഏജന്‍സികള്‍ അറിയിച്ചു.

കേരളത്തില്‍ സഊദിയിലേക്ക് മൂന്ന് മാസത്തേക്ക് ഫാമിലി വിസ സ്റ്റാമ്പിങിന് ഇന്‍ഷൂറന്‍സും ജി എസ് ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഈ തുകയാണ് ഒറ്റയടിക്ക് 10,000 രൂപയിലേക്കെത്തുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുംബൈയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതായി ട്രാവല്‍ ഏജന്റുകള്‍ വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

World, Gulf, Saudi Arabia, Jeddah, News, Riyal, Visa, Consulate, Price, Decreased, Saudi Visa; Rate Decreased

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Gulf, Saudi Arabia, Jeddah, News, Riyal, Visa, Consulate, Price, Decreased, Saudi Visa; Rate Decreased


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?