നിപ്പ ബാധിച്ച് മരിച്ച രാജന്റെ കുടുംബത്തിന് ദുരിത നാളുകള്‍; സുരക്ഷക്കായി മാസ്‌കുകള്‍ ചോദിച്ചപ്പോള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ കൊണ്ടുകൊടുത്തത് വീടിന്റെ 200 മീറ്റര്‍ അകലെ വരെ മാത്രം, എന്തിനാണു തങ്ങളെ ഒറ്റപ്പെടുത്തുന്നതെന്ന് കുടുംബം

കോഴിക്കോട്: (www.kasargodvartha.com 25.05.2018) നിപ്പ ബാധിച്ച് മരിച്ച വട്ടച്ചിറ മാടമ്പള്ളി മീത്തല്‍ രാജന്റെ കുടുംബത്തിന് ദുരിതത്തിന്റെ നാളുകള്‍. സുരക്ഷക്കായി മാസ്‌കുകള്‍ ചോദിച്ചപ്പോള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ കൊണ്ടുകൊടുത്തത് വീടിന്റെ 200 മീറ്റര്‍ അകലെ വരെ മാത്രം. ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ വീട്ടിലെത്താന്‍ ഭയക്കുമ്പോള്‍ മറ്റുള്ളവര്‍ എങ്ങനെ വീട്ടിലെത്താനാണെന്നാണ് കുടുംബം ചോദിക്കുന്നത്. എന്തിനാണ് തങ്ങളെ ഒറ്റപ്പെടുത്തുന്നതെന്നും എന്തു തെറ്റാണ് തങ്ങള്‍ ചെയ്തതെന്നുമാണ് രാജന്റെ ഭാര്യ സിന്ധു ചോദിക്കുന്നത്.

Kozhikode, Kerala, News, Top-Headlines, Death, Family, Nipah death; Rajan's family in Sad mood.

ആരോഗ്യ വകുപ്പ് അധികൃതര്‍ പോലും ഊരു വിലക്കു കല്‍പിച്ചിരിക്കുകയാണ് ഈ കുടുംബത്തിന്. സിന്ധുവിനും മക്കളായ സാന്ദ്രയ്ക്കും സ്വാതിക്കും നിപ്പ ബാധിച്ചിട്ടില്ല. എങ്കിലും വീട്ടില്‍ വരുന്നവരുടെ സുരക്ഷ ഉറപ്പു വരുത്താനാണ് കുടുംബം തങ്ങള്‍ക്കു ധരിക്കാന്‍ മാസ്‌ക് തരുമോ എന്ന് ആരോഗ്യ വകുപ്പ് അധികൃതരോട് വിളിച്ച് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു പ്ലാസ്റ്റിക് കവറില്‍ കുറച്ച് മാസ്‌കും ഗ്ലൗസും ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലേക്കുള്ള വഴിയില്‍ വെച്ച ശേഷം മടങ്ങുകയായിരുന്നു. രാജന്റെ മരുമകനാണ് വഴിവക്കില്‍ നിന്ന് ഗ്ലൗസും മാസ്‌കുമടങ്ങുന്ന കവര്‍ വീട്ടിലെത്തിച്ചത്.

നിപ്പയെ പേടിക്കരുതെന്ന് ബോധവത്കരണം നടത്തുന്ന ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ രാജന്റെ വീടിന്റെ 200 മീറ്റര്‍ അകലെ വരെയാണു വന്നത്. നിപ്പയ്‌ക്കെതിരെ സുരക്ഷ വേണമെന്ന് നിര്‍ദേശിച്ച് നാട്ടുകാരെ ഈ വീട്ടിലേക്കു കടക്കുന്നത് തടഞ്ഞിട്ടുമുണ്ട്. വീട്ടുകാരെ ഭീതിയോടെയാണ് മറ്റുള്ളവര്‍ക്ക് കാണുന്നത്. ഒരു തെറ്റും ചെയ്യാത്ത തങ്ങളെ എല്ലാവരും ഒറ്റപ്പെടുത്തുന്നതിന്റെ വേദനയില്‍ കഴിയുകയാണ് കുടുംബമിപ്പോള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, News, Top-Headlines, Death, Family, Nipah death; Rajan's family in Sad mood.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?